HOME » NEWS » Sports » ASHWIN WAS FULL OF INTELLIGENCE ON THE BALL AND TRAPPED HIS OPPONENTS 1 INT NAV

ലോക്ഡൗൺ ഹോംവർക്ക് ഫലം കണ്ടു; അശ്വിൻ എതിരാളികളെ കുടുക്കിയത് പന്തിൽ ബുദ്ധി നിറച്ച്!

ഗ്രൗണ്ടിൽ ആയാലും അതിനു പുറത്ത് ആയാലും ക്രിക്കറ്റിൽ തന്നെ ആണ് അശ്വിന്‍റെ ശ്രദ്ധ. ക്രിക്കറ്റിലെ പല കാര്യങ്ങളും അശ്വിന് ഹൃദിസ്ഥമാണ്. അത് പോലെ തന്നെ അത് ഓർമയിലും ഉണ്ടാകും

News18 Malayalam | news18-malayalam
Updated: March 11, 2021, 9:32 PM IST
ലോക്ഡൗൺ ഹോംവർക്ക് ഫലം കണ്ടു; അശ്വിൻ എതിരാളികളെ കുടുക്കിയത് പന്തിൽ ബുദ്ധി നിറച്ച്!
ashwin
  • Share this:
കൊറോണ വൈറസ് കാരണം ഗുണം ഉണ്ടായ ആളുകൾ ഉണ്ടോ? ഉണ്ടെന്ന് പറഞ്ഞാൽ അത് തെറ്റില്ല. രവിചന്ദ്രൻ അശ്വിൻ എന്ന് നമുക്ക് വേണമെങ്കിൽ എടുത്ത് പറയാം. അശ്വിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. പക്ഷേ ഒരു സൂപ്പർ സ്റ്റാർ എന്ന വിശേഷണം അശ്വിന് ആരും ചാർത്തി കൊടുത്തിട്ടില്ല. ഒരു മലയാള സിനിമയിൽ പറഞ്ഞ പോലെ - " വലിയ ഫാൻ ബേസ് ഒന്നും ഇല്ല പക്ഷെ അവന്‍റെ കയ്യിൽ ഒരു ഐറ്റം ഉണ്ട്" - അതെ ഇവിടെ അശ്വിന്‍റെ കാര്യത്തിൽ അയാളുടെ കയ്യിലുള്ള ഐറ്റം അയാളുടെ ബുദ്ധി തന്നെയാണ്. അത് തന്‍റെ കയ്യിലുള്ള പന്തിൽ ഒളിപ്പിച്ച് വച്ച് ബാറ്റ്സ്മാന്മാർക്കു നേരെ ഉപയോഗിക്കുന്നു. ബുദ്ധിമാനായ ക്രിക്കറ്റർ, അതാണ് അശ്വിൻ.

ഗ്രൗണ്ടിൽ ആയാലും അതിനു പുറത്ത് ആയാലും ക്രിക്കറ്റിൽ തന്നെ ആണ് അശ്വിന്‍റെ ശ്രദ്ധ. ക്രിക്കറ്റിലെ പല കാര്യങ്ങളും അശ്വിന് ഹൃദിസ്ഥമാണ്. അത് പോലെ തന്നെ അത് ഓർമയിലും ഉണ്ടാകും. കളിക്കിടയിൽ ഇത് പ്രകടമായതും ആണ്. ഈ കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ ബെൻ സ്റ്റോക്സിനെ വിക്കറ്റിന് മുന്നിൽ കുടുക്കി എന്ന് തോന്നിച്ച പന്തിൽ ക്യാപ്റ്റൻ കോഹ്ലി റിവ്യൂ എടുക്കാൻ മടിച്ചു നിന്നപ്പോൾ അശ്വിൻ പറഞ്ഞത് സ്റ്റംപ് മൈക് പിടിച്ചെടുത്തിരുന്നു. അശ്വിൻ പറഞ്ഞത് കേട്ട് കോഹ്ലി റിവ്യൂ എടുക്കുകയും ചെയ്തു. അശ്വിൻ പറഞ്ഞത് - " കഴിഞ്ഞ കൊല്ലത്തെ പരമ്പരയിൽ മൊഹാലിയിലും ഇങ്ങനെ തന്നെ സംഭവിച്ചത്" എന്നാണ്. കമന്‍റേറ്റർമാർ ഇത് കളിക്കിടയിൽ എടുത്ത് പറയുകയും ചെയ്തു.

ഇത്രയും കഴിവുള്ള ക്രിക്കറ്റർ എന്ത് കൊണ്ട് ഇന്ത്യയുടെ മൂന്ന് ഫോർമാറ്റ്കളിലും കളിക്കുന്നില്ല. ഇത് അശ്വിന് ഒരു രണ്ടാം ഊഴമാണ്. ക്രിക്കറ്റിന്‍റെ ചെറിയ ഫോർമാറ്റുകളിലും ഇനി അശ്വിന് സ്ഥാനം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. കൊറോണ സീസണിൽ ക്രിക്കറ്റ് ഇല്ലാതിരുന്ന സമയത്ത് അശ്വിൻ ചെയ്ത ഹോംവർക്കുകൾ എല്ലാം ഫലം കണ്ടിട്ടുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് ഇത്രയും മികവ് പുലർത്താൻ കഴിയുക. ഓസ്ട്രേലിയൻ പര്യടനത്തിൽ അശ്വിന്‍റെ പ്രകടനത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ലോക്ഡൗൺ സമയത്ത് എല്ലാ മികച്ച ബാറ്റ്സ്മാൻമാരുടെയും വീഡിയോകൾ ഇരുന്ന് കണ്ട് വിശകലനം ചെയ്യുക ആയിരുന്നു എന്നാണ്.

Also Read- 'ക്രിക്കറ്റിലെത്തിയത് തികച്ചും യാദൃശ്ചികമായി'; 400 വിക്കറ്റുകൾ പൂർത്തിയാക്കിയ അശ്വി൯ മനസു തുറക്കുന്നു

ഓസ്ട്രേലിയൻ മണ്ണിൽ നിന്നും ചരിത്ര വിജയത്തിന് ശേഷം ഇന്ത്യയിലും അദ്ദേഹം ജൈത്രയാത്ര തുടർന്നു. ഈ കഴിഞ്ഞ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് നേടിയത് അശ്വിൻ ആണ്. പരമ്പരയിൽ മൊത്തം 32 വിക്കറ്റും ഒരു സെഞ്ചുറി സഹിതം 192 റൺസുമാണ് അശ്വിൻ നേടിയത്. ലോക്ഡൗണിൽ അശ്വിന്‍റെ ബാറ്റിങും മെച്ചപ്പെട്ടു എന്ന് സാരം. ഈ തകർപ്പൻ പ്രകടനം അശ്വിന് ക്രിക്കറ്റ് റാങ്കിങ്ങിൽ വലിയ നേട്ടം ഉണ്ടാക്കി കൊടുത്തു. ബൗളർമാരിൽ രണ്ടാമതും, ഓൾ റൗണ്ടർമാരിൽ നാലാമതും ആണ് അശ്വിൻ ഇപ്പോൾ. കൂടാതെ ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച ക്രിക്കറ്റർ ആയി അശ്വിനെ തിരഞ്ഞെടുത്തു. യുസ്വേന്ദ്ര ചഹലിന്‍റെയും കുൽദീപ് യാദവിന്‍റെയും വരവിൽ ഒന്ന് നിറം മങ്ങി പോയെങ്കിലും തന്‍റെ കഴിവിന് ഒരു കുറവും വന്നിട്ടില്ല എന്ന് അശ്വിൻ തെളിയിച്ചിരിക്കുന്നു.

സൂപ്പർ സ്റ്റാർ രജനി പറഞ്ഞ പോലെ - പാക്ക താനെ പോറെ ഇന്ത കാളിയുടെ ആട്ടത്തെ. കളി കഴിഞ്ഞാലും അശ്വിൻ ഉഷാറാണ്. ലോക്ഡൗൺ സമയത്ത് വീഡിയോ കണ്ട അശ്വിൻ ഐ പി എൽ സമയത്ത് തന്‍റെ ആരാധകർക്ക് വേണ്ടി രസകരമായ യുടൂബ് വീഡിയോയും കൊണ്ടാണ് വന്നത്. ഇതിൽ ഐ പി എല്ലിലെ വിശേഷങ്ങളും പല ക്രിക്കറ്റ് താരങ്ങളുമായി ഉള്ള അഭിമുഖങ്ങളും ഉണ്ടായിരുന്നു. അശ്വിൻ അത് കഴിഞ്ഞ് ചെയ്ത വീഡിയോ ഓസ്ട്രേലിയൻ പര്യടനത്തിലെ കാര്യങ്ങളെ കുറിച്ചാണ്. ആദ്യം മുതൽ അവസാനം വരെ ഉള്ള കാര്യങ്ങൾ വളരെ രസകരമായ രീതിയിൽ കൈകാര്യം ചെയ്തു അശ്വിൻ. ഇന്ത്യയുടെ ഫീൽഡിംഗ്, ബാറ്റിംഗ് & ബൗളിംഗ് കോച്ചുമാരായ ശ്രീധർ, വിക്രം രാഥോഡ്, ഭരത് അരുൺ എന്നിവരുമായി അഭിമുഖങ്ങൾ നടത്തി പരമ്പരയിൽ നടന്ന രസകരമായ നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി അവതരിപ്പിച്ചു.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇടയിലും അശ്വിൻ ഈ പതിവ് തുടർന്നു. നല്ല അവതരണ മികവും ക്രിക്കറ്റിനെ കുറിച്ചുള്ള അറിവും അവതരിപ്പിക്കുന്ന വിഷയങ്ങളിലെ വൈവിധ്യവും അശ്വിന്‍റെ ചാനലിന്‍റെ പ്രത്യേകത തന്നെയാണ്. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ആണ് അശ്വിന്‍റെ യാത്ര. ക്രിക്കറ്റ് ആയാലും യൂടൂബ് ആയാലും മുന്നോട്ട് തന്നെ. ഏതായാലും ഈ മോൻ വന്നത് ചുമ്മാ പോവാനല്ല.

Summary: Ravichandran Ashwin regains the limelight of the sport with his mesmerising on and off the field performances.
Published by: Anuraj GR
First published: March 11, 2021, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories