Sushant Singh Rajput| സുശാന്ത് സിംഗ് ഹോളിവുഡ് കരിയറും ലോസ് ഏഞ്ചലസിൽ സ്വപ്ന വീടും പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്
- Published by:Gowthamy GG
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കേദാർനാഥ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചും സുശാന്തിന്റെ ഹോളിവുഡ് കരിയറിനെ കുറിച്ചും അദ്ദേഹം കുറിച്ചത്.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ഹോളിവുഡ് കരിയറിനും ലോസ് ഏഞ്ചൽസില്‍ സ്വപ്ന ഭവനം വാങ്ങാനും പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. സുശാന്തിന്റെ അടുത്ത സുഹൃത്ത് വിഷാദ് ദുബെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കേദാർനാഥ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചും സുശാന്തിന്റെ ഹോളിവുഡ് കരിയറിനെ കുറിച്ചും അദ്ദേഹം കുറിച്ചത്. സുശാന്തിന്റെ "കേദാർനാഥ്" എന്ന ചിത്രം രണ്ട് വർഷം മുമ്പ് ഈ ദിവസമായിരുന്നു പുറത്തിറങ്ങിയത്- ദുബെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
''നാലോ അഞ്ചോ ബുക്ക് വായിക്കാൻ ഹോംവർക്ക് തന്ന് എന്നെ വീട്ടിൽവിട്ട് കേദാർനാഥ് ഷൂട്ടിംഗിനായി അദ്ദേഹം പോയി. രണ്ട് ആഴ്ചയ്ക്ക് ശേഷം ഒരു 'ഡിമാൻഡ് ക്ലയന്റ്' നെപോലെ അദ്ദേഹം വിളിച്ചു. ഞാൻ തയ്യാറാക്കാൻ തുടങ്ങി, കുറച്ച് വസ്ത്രങ്ങൾ പായ്ക്ക് ചെയ്തു (കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചർച്ചചെയ്യുകയും മടങ്ങുകയും ചെയ്യും ) ഏകദേശം 3 ദിവസത്തിന് ശേഷം ഗൗരികുന്ദിലെത്തി (കേദാർനാഥ്) അദ്ദേഹത്തെ കണ്ടുമുട്ടി''വിഷാദ് എഴുതി.
advertisement
''അവിടെ രണ്ടാമത്തെ രാത്രിയിൽ ഞങ്ങൾ ചർച്ച ആരംഭിച്ചു. ശ്രദ്ധിക്കൂ, ഞാൻ ഇപ്പോൾ മുതൽ ബോളിവുഡിൽ മാത്രമല്ല പ്രവർത്തിക്കുക. എന്റെ പ്രതിജ്ഞാബദ്ധത ഇവിടെ പൂർത്തിയാക്കി 2020 ഓടെ ഹോളിവുഡിൽ എത്തും. ഇതാണ് എന്റെ വിശദമായ പദ്ധതി- സുശാന്ത് സിംഗ് പറഞ്ഞതായി വിഷാദ് കുറിച്ചു. അദ്ദേഹം തന്റെ ലോസ് ഏഞ്ചലസിലെ സ്വപ്ന ഭവനത്തിന്റെ ഒരു സ്കെച്ച് തന്നെ കാണിച്ചതായി ദുബെ പറഞ്ഞു.
advertisement
ബാക്കി ഷെഡ്യൂൾ വരെ തന്നോടൊപ്പം തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ ആവേശഭരിതനായിരുന്നു, പക്ഷേ ശീതകാലമായതിനാൽ വസ്ത്രങ്ങൾ അപര്യാപ്തമായിരുന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു ഷൂട്ടിംഗിനായി താന്‍ വെള്ളത്തിലാണ് നിൽക്കുന്നതെന്ന്. അദ്ദേഹം അദ്ദേഹത്തിന്റെ ജാക്കറ്റ് എനിക്ക് തന്നു. അദ്ദേഹത്തിന് ഒരിക്കലും ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി- വിഷാദ് കുറിച്ചു. #2YearsOfSSRAsMansoor എന്ന ഹാഷ് ടാഗിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഈ വർഷം ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണം തുടരുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2020 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput| സുശാന്ത് സിംഗ് ഹോളിവുഡ് കരിയറും ലോസ് ഏഞ്ചലസിൽ സ്വപ്ന വീടും പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്