ഇന്ത്യയെ ഞെട്ടിക്കുന്ന കൽക്കി കൃഷ്ണമൂർത്തി; 'പൊന്നിയിൻ സെൽവന്റെ' രചയിതാവിനെക്കുറിച്ച്
- Published by:Arun krishna
- news18-malayalam
Last Updated:
നേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും, ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ച രാജവംശങ്ങളിൽ ഒന്നായ ചോള സാമ്രാജ്യത്തിൻ്റെ കഥ പറഞ്ഞ പൊന്നിയിൻ സെൽവനാണ് കൽക്കിയുടെ ഏറ്റവും പ്രശസ്തമായ കൃതി.
തമിഴ് സംവിധായകൻ മണിരത്നത്തിൻ്റെ സ്വപ്ന സിനിമയായ പൊന്നിയിൻ സെൽവനായി (Ponniyin Selvan) കാത്തിരിക്കുകയാണ് ആരാധകർ. ഇതേ പേരിൽ കൽക്കി കൃഷ്ണമൂർത്തി (Kalki Krishnamurthy) രചിച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവൽ പുറത്തിറങ്ങുന്നത് 1955-ലാണ്. 10-ാം നൂറ്റാണ്ടിലെ ചരിത്രം പറയുന്ന ഈ മണിരത്നം സിനിമ സെപ്റ്റംബർ 30-നാണ് തീയറ്ററുകളിലെത്തുന്നത്.
ദക്ഷിണേന്ത്യയിലെ പ്രമുഖനായ സാഹിത്യകാരനായിരുന്നു പൊന്നിയിൻ സെൽവൻ്റെ രചയിതാവായ രാമസ്വാമി കൃഷ്ണമൂർത്തി. തൻ്റെ തൂലികാനാമമായ കൽക്കി കൃഷ്ണമൂർത്തി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1930-കളിലും 40-കളിലും സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ആക്റ്റിവിസ്റ്റ്, കവി, നാടകകൃത്ത് എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കൽക്കി കൃഷ്ണമൂർത്തി അഞ്ച് നോവലുകളും 10 നോവെല്ലകളും 120 ചെറുകഥകളും എഴുതിയിട്ടുണ്ട്.
നേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും, ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ച രാജവംശങ്ങളിൽ ഒന്നായ ചോള സാമ്രാജ്യത്തിൻ്റെ കഥ പറഞ്ഞ പൊന്നിയിൻ സെൽവനാണ് കൽക്കിയുടെ ഏറ്റവും പ്രശസ്തമായ കൃതി.
advertisement
തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലുള്ള പട്ടമംഗലം എന്ന ചെറിയ ഗ്രാമത്തിൽ 1899 സെപ്റ്റംബർ 9-നാണ് കൽക്കിയുടെ ജനനം. ഗ്രാമത്തിലെ ഒരു കണക്കെഴുത്തുകാരനായിരുന്നു അദ്ദേഹത്തിൻ്റെ അച്ഛൻ. ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ കൽക്കി മായാവരം മുനിസിപ്പൽ സ്കൂളിൽ ചേർന്നാണ് പിന്നീട് പഠിച്ചത്. എന്നാൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരാനായി 1921-ൽ അദ്ദേഹം പഠനം ഉപേക്ഷിച്ചതായി, അദ്ദേഹത്തിൻ്റെ പൗത്രിയും നാടകപ്രവർത്തകയും മുൻ മാദ്ധ്യമപ്രവർത്തകയുമായ ഗൗരി രാമനാരായണിനെ ഉദ്ധരിച്ച് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്തു.
advertisement
സ്വാതന്ത്ര്യ സമരകാലത്ത് അദ്ദേഹം മൂന്നു തവണ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പിന്നീട്, ഇന്ത്യയിലെ അവസാന ഗവർണ്ണർ ജനറൽ സി രാജഗോപാലാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം.
‘മൂൻട്രു മാത കടുങ്കാവൽ’ എന്ന പേരിൽ, തൻ്റെ തടവുകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് ഹാസ്യാത്മകമായി പ്രതിപാദിക്കുന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. തങ്ങൾ നേരിട്ട പീഡനങ്ങൾ മഹത്തായ കാര്യമാണെന്ന് കൽക്കിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ മകൾ കെ ആനന്ദി പറയുന്നു. “അവരുടെ ജീവിതം വളരെ ലളിതമായിരുന്നു, അതിൽ അവർക്ക് സംതൃപ്തിയും ഉണ്ടായിരുന്നു,” ആനന്ദി പറഞ്ഞു.
advertisement
തമിഴ് പ്രസിദ്ധീകരണമായ നവശക്തിയിൽ സബ് എഡിറ്ററായി ജോലി തുടങ്ങിയ കൽക്കി 1927-ലാണ് തൻ്റെ ആദ്യ ചെറുകഥ പുറത്തിറക്കിയത്. ‘ശാരദയിൻ തന്തിരം’ എന്നായിരുന്നു കഥയുടെ പേര്. ജനപ്രിയ നോവലുകളായ ‘ശിവഗാമിയിൻ ശപതം,’ ‘പാർത്ഥിബൻ കനവ്’ എന്നീ നോവലുകളിലൂടെ അദ്ദേഹം പല്ലവ രാജാക്കന്മാരെ കുറിച്ച് എഴുതി. മൂന്ന് വർഷമെടുത്താണ് കൽക്കി പൊന്നിയിൻ സെൽവൻ പൂർത്തിയാക്കിയത്.
advertisement
ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ‘സോലൈമലൈ ഇളവരശി’ ആണ് അദ്ദേഹത്തിൻ്റെ പ്രശസ്തമായ മറ്റൊരു കൃതി. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥകൾ കൽക്കി തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
കൽക്കി കുറച്ചുകാലം തമിഴ് ആഴ്ചപ്പതിപ്പായ ആനന്ദ വികടനു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു മാസിക ആരംഭിക്കുകയും ചെയ്തു. ഈ മാസികയ്ക്ക് സ്വാതന്ത്ര്യത്തിനു ശേഷം 71336 കോപ്പികളുടെ സർക്കുലേഷൻ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദുഷ്ട ശക്തികളെ ഇല്ലാതാക്കുന്ന, വിഷ്ണുവിൻ്റെ പത്താമത്തെ അവതാരത്തിൻ്റെ പേരായ കൽക്കിയാണ് അദ്ദേഹം തൻ്റെ തൂലികാ നാമമായി തിരഞ്ഞെടുത്തത്.
advertisement
കർണ്ണാടക സംഗീതത്തിൻ്റെ പ്രചാരണത്തിനു വേണ്ടിയും കൽക്കി സംഭാവനകൾ നൽകിയിട്ടുണ്ട്. എം.എസ് സുബ്ബലക്ഷ്മിയോടൊപ്പം തമിഴ് ഇസൈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തി കൂടിയായിരുന്നു കൽക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2022 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ത്യയെ ഞെട്ടിക്കുന്ന കൽക്കി കൃഷ്ണമൂർത്തി; 'പൊന്നിയിൻ സെൽവന്റെ' രചയിതാവിനെക്കുറിച്ച്