Attack | 'ചവിട്ടി വീഴ്ത്തി, ക്രൂരമായി മര്‍ദിച്ചു'; സ്‌കൂള്‍ പെണ്‍കുട്ടിയോട് ക്രൂരത; വീഡിയോ പങ്കിട്ട് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Last Updated:

വിഡിയോ റീട്വീറ്റ് ചെയ്ത ശേഷം പൊലീസിനോട് അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് ക്രൂരമര്‍ദനം. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൊലീസീനോട് നടപിട ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി.
വിഡിയോ റീട്വീറ്റ് ചെയ്ത ശേഷം പൊലീസിനോട് അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളില്‍ പോകാന്‍ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെണ്‍കുട്ടിയെയാണ് ഒരു ആണ്‍കുട്ടി ചവിട്ടി വീഴ്ത്തി ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍. ആണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മര്‍ദിച്ചയാള്‍ വിദ്യാര്‍ഥിയാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കണ്ടെത്തി. പ്രണയത്തിന്റെ പേരിലുള്ള തര്‍ക്കമാണോ മര്‍ദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി അടക്കം ഇടപ്പെട്ടതോടെ വിഷയത്തില്‍ പൊലീസിന്റെ സജീവ അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
Charred to Death | ജീവനൊടുക്കാന്‍ തീരുമാനിച്ചെന്ന് വാട്സാപ്പ് സന്ദേശം; തീപിടിച്ച കാറില്‍ യുവദമ്പതികൾ മരിച്ചനിലയില്‍
കർണാടകയിലെ (Karnataka) ഉഡുപ്പി (Udupi) ബ്രഹ്മവാരയ്ക്കടുത്ത് മംദാര്‍ത്തി ഹെഗ്ഗുഞ്‌ജെയില്‍ തീപിടിച്ച കാറില്‍ ബെംഗളൂരു സ്വദേശികളായ യുവദമ്പതികളെ വെന്തുമരിച്ചനിലയില്‍ (Charred to death) കണ്ടെത്തി. ആര്‍ ടി നഗര്‍ സ്വദേശി യശ്വന്ത് യാദവ് (23), ഭാര്യ ജ്യോതി (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കാര്‍ കത്തിയമരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. ബ്രഹ്മവാര പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.
advertisement
മൂന്ന് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. ഇതിൽ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്താണ് ദമ്പതികൾ ഉഡുപ്പിയിലെത്തിയതെന്ന് പറയുന്നു. ഇരുവരും കാറിനകത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് യശ്വന്ത് യാദവ് അടുത്ത ബന്ധുവിനയച്ച വാട്സാപ്പ് സന്ദേശം പോലീസ് ശേഖരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Attack | 'ചവിട്ടി വീഴ്ത്തി, ക്രൂരമായി മര്‍ദിച്ചു'; സ്‌കൂള്‍ പെണ്‍കുട്ടിയോട് ക്രൂരത; വീഡിയോ പങ്കിട്ട് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement