Hathras Rape Case | ഹത്രാസ് കൂട്ടബലാത്സംഗം; കേസ് സി.ബി.ഐ ഏറ്റെടുത്തു
Hathras Rape Case | ഹത്രാസ് കൂട്ടബലാത്സംഗം; കേസ് സി.ബി.ഐ ഏറ്റെടുത്തു
അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ ശുപാർശ ചെയ്തിരുന്നു. കേസിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. അന്വേഷണംസി.ബി.ഐ ഏറ്റെടുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ ശുപാർശ ചെയ്തിരുന്നു. കേസിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെറ്റായ അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ടെന്നും അത് തടയാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നുമായിരുന്നു സർക്കാർ വാദം.
കോടതി മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കലാപം ഒഴിവാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി മൃതദേഹം സംസ്കരിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഹത്രാസ് ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത ആഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.