ഇനി ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക്; അഡ്മിനിസ്ട്രേറ്റർ തിങ്കളാഴ്ച ദ്വീപിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ചരക്കുനീക്കം മംഗലാപുരം വഴിയാക്കാനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ഘട്ടംഘട്ടമായി കുറച്ചിരുന്നു
കൊച്ചി: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക് മാറ്റുന്നു. ബേപ്പൂരിലെ ഉന്നത ഉദ്യോഗസ്ഥനെയടക്കം ആറ് പേരെ മംഗലാപുരം തുറമുഖത്തെ നോഡൽ ഓഫീസറാക്കി മാറ്റി നിയമിച്ചു. പ്രക്ഷോഭങ്ങൾക്കിടെ തിങ്കളാഴ്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കും.
മംഗലാപുരം വഴി ചരക്ക് നീക്കം തുടങ്ങുന്നത് സമയലാഭവും പണലാഭവും ഉണ്ടാക്കുമെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള നീക്കമായാണ് ഈ നടപടിയെ കാണുന്നത്. കാലങ്ങളായി ബേപ്പൂർ വഴി നടക്കുന്ന ദ്വീപിലേക്കുള്ള ചരക്ക് നീക്കമാണ് പുതിയ അഡ്മിനിസ്ടേറ്റർ മംഗലാപുരത്തേക്ക് മാറ്റുന്നത്. ഇതിന്‍റെ തുടച്ചയായാണ് മംഗലാപുരത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബേപ്പൂർ തുറമുഖത്തെ ഉന്നതനെയടക്കം ആറ് പേരെ നോഡൽ ഓഫീസറാക്കി മംഗലാപുരത്തും നിയമിച്ചത്.
advertisement
ചരക്കുനീക്കം മംഗലാപുരം വഴിയാക്കാനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ഘട്ടംഘട്ടമായി കുറച്ചിരുന്നു. സർക്കാർ വകുപ്പുകളുടെ വിവിധ വിഭാഗങ്ങളിലേക്ക് ഉള്ള ചരക്ക് നീക്കമാണ് ആദ്യഘട്ടത്തിൽ കുറച്ചത്. കൊച്ചിയിൽ നിന്ന് ഇപ്പോൾ മെഡിക്കൽ വിഭാഗങ്ങളുടെ അത്യാവശ്യ ചരക്കുകൾ മാത്രമാണ് ലക്ഷദ്വീപിലേക്ക് അയക്കുന്നത്. ചരക്കുനീക്കം നിലച്ച തുടങ്ങിയതോടെ ഇവിടെയുള്ള ഗോഡൗണുകളും കൈമാറാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നൂറുകണക്കിന് കരാർ തൊഴിലാളികളുടെ ജോലിയും ഇതോടൊപ്പം ഇല്ലാതായി.
Also Read- ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപില്‍ ബിജെപി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 12 പേര് രാജിവച്ചു
advertisement
കേരളവുമായുള്ള ബന്ധം വിഛേദിക്കുന്നതിനതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികൾ എന്നാണ് ലക്ഷദ്വീപിലെ ജനങ്ങളും സേവ് ലക്ഷദ്വീപ് ഫോറവും ഇതിനെ കണക്കാക്കുന്നത്. എന്തിനും ഏതിനും ഏറ്റവും പെട്ടെന്ന് ആശ്രയിച്ചിരുന്നത് കൊച്ചിയെയായിരുന്നു. ലക്ഷദ്വീപിൽ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ സമരമാണ് കേരളത്തിലും നടക്കുന്നത്. ബേപ്പൂർ തുറമുഖം ഉപേക്ഷിക്കുവാൻ ഉള്ള നീക്കത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഈ നീക്കം ഉപേക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതിന് അഡ്മിനിസ്ട്രേഷൻ മറുപടി നൽകിയത് ബേപ്പൂരിൽ ഉള്ള ഉദ്യോഗസ്ഥനെ അടക്കം മംഗലാപുരത്തേക്ക് മാറ്റി കൊണ്ടാണ് . ഭരണപരിഷ്കാരങ്ങളിൽ യാതൊരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല എന്ന സൂചനയാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.
advertisement
Also Read- 'ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല'; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന
അതേസമയം ഭരണ പരിഷ്കാരങ്ങളിൽ ദ്വീപിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ തിങ്കഴാഴ്ച അഡ്മിനിസ്ടേറ്റർ ലക്ഷദ്വീപിലെത്തും. അഗത്തിയെത്തുന്ന പ്രഫുൽ ഖോഡ പട്ടേൽ ഏഴു ദിവസം ദ്വിപിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തും. വിവിധ പരിഷ്കാരങ്ങൾ എങ്ങനെ നടപ്പാകുന്നു എന്നതിലുള്ള ചർച്ചകളും പുതിയ ഇക്കോ ടൂറിസം പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. അഡ്മിനിസ്ടറ്ററുടെ സന്ദർശനവേളയിൽ പ്രതിഷേധങ്ങളുണ്ടാകാതിരിക്കാൻ ശക്തമായ മുന്നൊരുക്കം ഇതിനകം ദ്വിപുകളിൽ തുടങ്ങിക്കഴിഞ്ഞു.
advertisement
അഡ്മിനിസ്ട്രേറ്റർ ഏഴു ദിവസം ദീപിൽ തങ്ങും എങ്കിലും ഭരണപരമായ കൂടിയാലോചനകൾ അല്ലാതെ മറ്റൊന്നിനും പ്രഫുൽ ഖോഡ പട്ടേൽ സമയം നല്കിയട്ടല്ലഎന്നാണ് അറിയാൻ സാധിക്കുന്നത് . അദ്ദേഹത്തിൻറെ പരിപാടികളുടെ വിശദാംശങ്ങൾ പുറത്തു വന്നപ്പോഴും അതിൽ എല്ലാം ദ്വീപുകളിലെ വിവിധ പദ്ധതികൾ സംബന്ധിച്ച കൂടിയാലോചനകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2021 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇനി ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക്; അഡ്മിനിസ്ട്രേറ്റർ തിങ്കളാഴ്ച ദ്വീപിൽ