'ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല'; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന

Last Updated:

ലക്ഷദ്വീപുകാരനായ ബിജെപി ​നേതാവിന്‍റെ പരാതിയിലാണ്​ കേസെടുത്തിട്ടുള്ളത്​. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്നാണ്​ ഐഷ പ്രതികരിച്ചത്​.

ഐഷ സുൽത്താന
ഐഷ സുൽത്താന
കോഴിക്കോട്: ലക്ഷദ്വീപിലെ പുതിയ പരിഷ്കാര നടപടികളുമായി ബന്ധപ്പെട്ട്​ അഡ്​മിനി​സ്​ട്രേറ്റർക്കെതിരെ പ്രതികരിച്ചതിന്​ രാജ്യദ്രോഹ കേസ്​ നേരിടുന്ന സിനിമാ പ്രവർത്തകയും ലക്ഷദ്വീപുകാരിയുമായ ഐഷ സുൽത്താന പ്രതികരണവുമായി രംഗത്ത്​. രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്​ഐആർ ഇട്ടതിനെ തുടർന്നാണ്​ താൻ തളരില്ലെന്ന പ്രതികരണവുമായി അവർ ഫേസ്​ബുക്കിൽ പോസ്റ്റ്​ പങ്കുവെച്ചത്​.
ലക്ഷദ്വീപുകാരനായ ബിജെപി ​നേതാവിന്‍റെ പരാതിയിലാണ്​ കേസെടുത്തിട്ടുള്ളത്​. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്നാണ്​ ഐഷ പ്രതികരിച്ചത്​. നാളെ ഒറ്റപ്പെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാർ ആയിരിക്കുമെന്നും ഐഷ കുറിക്കുന്നു. ഒറ്റുകാരിൽ ഉള്ളതും കടലിനെ സംരക്ഷിക്കുന്ന ലക്ഷദ്വീപുകാരിൽ ഇല്ലാത്തതും ഭയമാണെന്നും അവർ കുറിച്ചു. തളർത്തിയാൽ തളരാൻ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നു കൂടി അവർ എഴുതി.
advertisement
ഐഷ സുൽത്താനയുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം
F.I.R ഇട്ടിട്ടുണ്ട്...
രാജ്യദ്രോഹ കുറ്റം☺️
പക്ഷെ
സത്യമേ ജയിക്കൂ...🔥
കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും🌊
നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും🔥
advertisement
ഇനി നാട്ടുക്കാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്...
ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... 🌙🌊
തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് 💪🏻
എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...❤️
കഴിഞ്ഞ ദിവസമാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ 'ബയോ വെപ്പണ്‍' പരാമര്‍ശത്തിനെതിരേ നല്‍കിയ പരാതിയിലാണ് കേസ്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷനാണ് പരാതി നല്‍കിയത്. നേരത്തെ തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല'; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന
Next Article
advertisement
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
  • വിവാഹമോചിതനായ യുവാവിന്റെ പാല്‍ അഭിഷേക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി, 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

  • 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരിച്ചു നല്‍കി, യുവാവ് സന്തോഷവാനായി.

  • വിവാഹമോചനം ആഘോഷിച്ച യുവാവിന്റെ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍

View All
advertisement