Agriculture Bill 2020| റാബി വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; നടപടി കർഷക രോഷം തണുപ്പിക്കാൻ

Last Updated:

കാര്‍ഷിക ബില്ലുകള്‍ നിയമമാകുന്നതോടെ താങ്ങുവില പ്രഖ്യാപിക്കുന്നത് അവസാനിക്കുമെന്ന ഭയത്താല്‍ കർഷകർ പ്രക്ഷോഭം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം.

ന്യൂഡല്‍ഹി: കാർഷിക ബില്ലുകൾക്കെതിരെ കർഷക രോഷം ശക്തമാകവെ റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. കാര്‍ഷിക ബില്ലുകള്‍ നിയമമാകുന്നതോടെ താങ്ങുവില പ്രഖ്യാപിക്കുന്നത് അവസാനിക്കുമെന്ന ഭയത്താല്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ രോഷം തണുപ്പിക്കാനാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
50 മുതല്‍ 300 രൂപവരെയാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില 50 രൂപ വര്‍ധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വര്‍ധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും.
advertisement
റാബി വിളകളുടെ താങ്ങുവില (ക്വിന്റലിന്) ഇങ്ങനെ
ചുവന്ന പരിപ്പ്- 5100 രൂപ
കടുക് - 4650 രൂപ
ചെണ്ടൂരകം - 5327 രൂപ
ഗോതമ്പ്- 1975 രൂപ
ബാർലി- 1600 രൂപ
advertisement
അതേസമയം, കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുകയാണ്. സെപ്റ്റംബര്‍ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ അവസരം ഒരുക്കുന്നതാണ് ബില്ലുകളെന്നാണ് കേന്ദ്ര സര്‍ക്കാർ വാദം. പുതിയ നിയമം കാര്‍ഷിക വിപണിയില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് പോലെയുള്ള വന്‍കിടക്കാര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
advertisement
എന്നാല്‍, ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാർട്ടികളും ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളും ആരോപിക്കുന്നത്. ബില്ലിൽ പ്രതിഷേധിച്ച് അകാലി ദള്‍ നേതാവ് ഹര്‍സിമ്രത്ത് കൗര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് നേരത്തെ രാജിവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Agriculture Bill 2020| റാബി വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; നടപടി കർഷക രോഷം തണുപ്പിക്കാൻ
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement