COVID 19| ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും പൊലീസ് സുരക്ഷ നൽകണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Last Updated:

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായിരുന്നു

ന്യൂഡൽഹി: കോവിഡ് 19നെതിരെ പോരാടുന്ന ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും ആവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും എതിരെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ആശുപത്രികളിലും കോവിഡ്  ബാധിത രോഗികളെ സന്ദർശിക്കുമ്പോഴും  രോഗികൾ എന്ന് സംശയിക്കുന്നവരെ ക്വാറന്റൈൻ ചെയ്തിരിക്കുന്ന  സ്ഥലങ്ങളിൽ പോകുമ്പോഴും മതിയായ പൊലീസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾക്കും  കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബന്ധപ്പെട്ട പൊലീസ് അധികാരികൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
You may also like:COVID 19| മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ മരിച്ചത് 2108 പേർ [PHOTOS]COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു [PHOTOS]പത്തംനംതട്ടയിൽ വീടാക്രമിച്ച കേസ് ഡിവൈ.എസ്.പിക്ക്; പെൺകുട്ടി നിരാഹാരം അവസാനിപ്പിച്ചു [NEWS]
നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കേരളത്തിൽ നിന്നടക്കം ഇത്തരത്തിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കോവിഡ് രോഗം പടർത്തുന്നുവെന്നാരോപിച്ച് ഡൽഹിയിൽ ഡോക്ടർമാർക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും പൊലീസ് സുരക്ഷ നൽകണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Next Article
advertisement
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
  • മാത്യു ഹെയ്ഡൻ ജോ റൂട്ട് സെഞ്ച്വറി നേടാത്ത പക്ഷം മെൽബൺ ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് പറഞ്ഞു.

  • ഗ്രേസ് ഹെയ്ഡൻ ജോ റൂട്ടിനോട് സെഞ്ച്വറിയടിച്ച് പിതാവിനെ നാണക്കേടിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു.

  • ജോ റൂട്ട് ടെസ്റ്റിൽ 13,543 റൺസ് നേടി, സച്ചിന് ശേഷം രണ്ടാമത്തെ ഉയർന്ന റൺസ് വേട്ടക്കാരനായി.

View All
advertisement