രണ്ടാം കോവിഡ് തരംഗം | തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3.52 ലക്ഷം കേസുകളും 2,812 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ചെന്നൈ: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. രാജ്യത്തെ കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണെന്ന് കോടതി വിമർശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടന്ന തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ല.
രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്യഗ്രഹത്തിൽ വല്ലതും ആയിരുന്നോയെന്നും മദ്രാസ് ഹൈക്കോടതി ചോദിച്ചു. വോട്ടെണ്ണൽ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. വെള്ളിയാഴ്ചയ്ക്കുള്ളിൽ പദ്ധതി വ്യക്തമാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം വോട്ടെണ്ണൽ നിർത്തി വയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
advertisement
'പൊതുജനാരോഗ്യം പരമപ്രധാനമാണ്. ഭരണഘടന അധികാരികളെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ഒരു പൗരൻ അതിജീവിക്കുമ്പോൾ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ ആസ്വദിക്കാൻ കഴിയൂ' - കോടതി പറഞ്ഞു.
ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനൊപ്പം കോവിഡ് കേസുകളും വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3.52 ലക്ഷം കേസുകളും 2,812 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
advertisement
കഴിഞ്ഞ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ 500 പേർക്ക് റോഡ്ഷോകളും റാലികളും പൊതു മീറ്റിംഗുകളും നിർത്തിവച്ചു, ബംഗാളിന്റെ റെക്കോർഡ് എട്ട് ഘട്ട തിരഞ്ഞെടുപ്പിൽ മൂന്ന് റൗണ്ട് വോട്ടിംഗ് കൂടി ശേഷിക്കുന്നു, മറ്റ് എല്ലാ സംസ്ഥാനങ്ങളും വോട്ടെടുപ്പ് നടത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ മൂന്ന് ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ റോഡ് ഷോകൾക്കും റാലികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
രണ്ടാം കോവിഡ് തരംഗം | തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement