മകളുടെ ഭർതൃമാതാവിനൊപ്പം നാടുവിട്ടു; ഒരുമാസത്തിനുശേഷം ഇരുവരും ജീവനൊടുക്കി

Last Updated:

പാസഞ്ചർ ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മകളുടെ ഭർതൃമാതാവിനൊപ്പം ഒളിച്ചോടി. ഒരു മാസത്തിനുശേഷം ഇരുവരും ജീവനൊടുക്കി. ഒളിച്ചോടിയ പിതാവിനെയും ഭർതൃമാതാവിനെയും ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖിംപൂരിൽ കഴിഞ്ഞ ദിവസം സംഭവം. 44 കാരനായ രാംനിവാസ് റാത്തോഡ്, ആശാ റാണി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പാസഞ്ചർ ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
രാംനിവാസിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാളുടെ ഭാര്യ വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. ആശാ റാണി ഭർത്താവിനും മകനും രണ്ട് പെൺമക്കൾക്കുമൊപ്പമായിരുന്നു താമസം. ഈ വർഷം മെയിൽ ആയിരുന്നു രാംനിവാസിന്റെ മകളും ആശാ റാണിയുടെ മകനുമായുള്ള വിവാഹം നടന്നത്. വിവാഹശേഷം മകളുടെ ഭർതൃവീട്ടിൽ രാംനിവാസ് പതിവായി പോകുമായിരുന്നു. ഇതിനിടയിലാണ് മകളുടെ ഭർതൃമാതാവായ ആശാ റാണിയുമായി രാംനിവാസ് അടുപ്പത്തിലായത്.
advertisement
സെപ്തംബർ 23 നാണ് ഇരുവരും ഒളിച്ചോടിയത്. ഇരുവരുടേയും പ്രണയത്തിൽ ഇരു കുടുംബങ്ങളിൽ നിന്നും വലിയ രീതിയിലുള്ള എതിർപ്പ് നേരിട്ടിരുന്നു. ആശാ റാണിയുടെ ഭർത്താവിന്റെ പരാതിയിൽ ഇരുവരേയും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ബന്ധത്തിൽ വീട്ടുകാരുടെ എതിർപ്പ് മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
മലയാളം വാർത്തകൾ/ വാർത്ത/India/
മകളുടെ ഭർതൃമാതാവിനൊപ്പം നാടുവിട്ടു; ഒരുമാസത്തിനുശേഷം ഇരുവരും ജീവനൊടുക്കി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement