• HOME
 • »
 • NEWS
 • »
 • india
 • »
 • ഓൺലൈൻ ക്ലാസുകൾ മുടങ്ങരുത്; സ്കൂൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഇന്റർനെറ്റിന് 1000 രൂപയുമായി മുംബൈ കോർപ്പറേഷൻ

ഓൺലൈൻ ക്ലാസുകൾ മുടങ്ങരുത്; സ്കൂൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഇന്റർനെറ്റിന് 1000 രൂപയുമായി മുംബൈ കോർപ്പറേഷൻ

പുതിയ അദ്ധ്യായന വർഷം ഉടൻ ആരംഭിക്കുകയാണ്. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരുന്നതേയുള്ളു. ഈ അവസരത്തിൽ സ്കൂളുകൾ ഉടനെ തുറക്കാൻ സാധ്യത ഇല്ല. അതുകൊണ്ട് കുട്ടികൾക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നുനെന്നും ഉദ്യോഗസ്ഥർ പറയുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊറോണ വൈറസ് സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ ചില്ലറയല്ല. അത്തരത്തിൽ വന്ന ഒരു പ്രധാന മാറ്റമാണ് സ്കൂൾ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം. എന്നാൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വഴി പഠിക്കാനുള്ള ഉപകരണങ്ങൾ ഉണ്ടോ എന്നത് ഉറപ്പു വരുത്തേണ്ടത് ഭരണ സംവിധാനങ്ങളാണ്. ഇവിടെയാണ് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി) വ്യത്യസ്തമാകുന്നത്.

  വിഭവങ്ങളുടെ അഭാവം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ, കോർപ്പറേഷൻ നടത്തുന്ന സ്കൂളുകളിലെ ഓരോ വിദ്യാർത്ഥിക്കും ഒരു മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വാങ്ങാൻ 1000 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

  എൻ‌എം‌എം‌സി അധികൃതർ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ, മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകൾ എല്ലാം ഓൺ‌ലൈനായി മാറി. എങ്കിലും എൻ‌എം‌എം‌സി സ്കൂളുകളിലെ മിക്ക വിദ്യാർത്ഥികളും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ പലർക്കും ഇന്റർനെറ്റ് കണക്ഷൻ വാങ്ങാൻ പണമില്ല. നാൽപ്പതിനായിരത്തിൽ അധികം കുട്ടികളാണ് ഈ സ്കൂളുകളിൽ പഠിക്കുന്നത്.

  'അദൃശ്യ ശിൽപം' നിർമ്മിച്ച് കലാകാരൻ; ലേലത്തിൽ ലഭിച്ചത് പതിമൂന്ന് ലക്ഷം രൂപ

  വിദ്യാർത്ഥികളുടെ ഭൂരിഭാഗം മാതാപിതാക്കൾക്കും കമ്പ്യൂട്ടർ ഇല്ല. എങ്കിലും മിക്കവർക്കും അടിസ്ഥാന സൗകര്യങ്ങളുള്ള സ്മാർട്ട്‌ഫോൺ ഉണ്ട്. പക്ഷേ, അതിൽ തന്നെ പലർക്കും ഒരു മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വാങ്ങാൻ കഴിയാത്തതിനാൽ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഇത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നവെന്നാണ് എൻഎംഎംസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.

  പ്രേമത്തിലെ മലരിന് ശരിക്കും ഓർമ തിരിച്ചു കിട്ടിയോ? ആ സത്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

  പുതിയ അദ്ധ്യായന വർഷം ഉടൻ ആരംഭിക്കുകയാണ്. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരുന്നതേയുള്ളു. ഈ അവസരത്തിൽ സ്കൂളുകൾ ഉടനെ തുറക്കാൻ സാധ്യത ഇല്ല. അതുകൊണ്ട് കുട്ടികൾക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നുനെന്നും ഉദ്യോഗസ്ഥർ പറയുന്നു.

  കൊറോണ മൂന്നാം തരംഗം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ സ്കൂളുകൾ ഉടനെ തുറക്കില്ലെന്നും നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, ഓൺലൈൻ വിദ്യാഭ്യാസം സുഗമമാകുന്ന ഒരു പദ്ധതിയാണ് ഞങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ, ഓൺ‌ലൈൻ വിദ്യാഭ്യാസം നൽകുമ്പോൾ, മാതാപിതാക്കളും വിദ്യാർത്ഥികളും നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതിലെ പ്രധാന പ്രശ്നമാണ് ഫോണുകളിൽ ഇന്റർനെറ്റ് റീചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ടത്, എൻ‌എം‌എം‌സി മേധാവി അഭിജിത് ബംഗാർ പറയുന്നു.

  'പുസ്തകങ്ങൾക്ക് പകരം മനുഷ്യരെ കടമെടുക്കാം, 30 മിനിറ്റത്തേക്ക്': മനുഷ്യലൈബ്രറിയെ പരിചയപ്പെടുത്തി അൽഫോൻസ് കണ്ണന്താനം

  ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിനായി നിരവധി സംരംഭങ്ങൾക്കാണ് പദ്ധതിയിടുന്നത്. അടിസ്ഥാന പ്രശ്നമായ ഇന്റർനെറ്റ് ഡാറ്റാ പ്ലാൻ പരിഹരിക്കാൻ ആണ് ഞങ്ങൾ ആദ്യം തീരുമാനിച്ചത്. മൊബൈൽ റീചാർജിനായി തുടക്കത്തിൽ 500 രൂപ നൽകുന്നതിലൂടെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഇന്റർനെറ്റ് ലഭ്യമാകും. ബംഗാർ പറയുന്നു.

  ഈ തുക വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള പദ്ധതി കോർപ്പറേഷൻ തയ്യാറാക്കുകയാണെന്നും ഇത് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ബംഗാർ പറഞ്ഞു. സ്കൂളുകളിൽ മൊബൈൽ ഫോൺ പോലുമില്ലാത്ത നിരവധി വിദ്യാർത്ഥികളുണ്ട് ഈ പ്രശ്നം പരിഹരിക്കാനും കോർപ്പറേഷൻ ശ്രമിക്കുന്നുണ്ട്.

  ഇന്റർനെറ്റ് പായ്ക്ക് നൽകുന്നത് ഒരു തുടക്കം മാത്രമാണ്. ഇത് ഒരു ആത്യന്തിക പരിഹാരമല്ല. പക്ഷേ, ഇത് ഓൺലൈൻ ക്ലാസുകളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്നതിന് സാധിക്കും. ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി മറ്റ് നിരവധി പദ്ധതികൾ അണിയറയിലാണെന്നും ഉടൻ തന്നെ അവ കുട്ടികൾക്കായി അവതരിപ്പിക്കുമെന്നും ബംഗാർ പറഞ്ഞു.

  Keywords: Corona, Online Class, Mobile Internet, കൊറോണ, ഓൺലൈൻ ക്ലാസ്, മൊബൈൽ ഇന്റർനെറ്റ്
  Published by:Joys Joy
  First published: