Sushant Singh Rajput Death | അന്വേഷണം തുടരുന്നു; ഒരു സാധ്യതകളും വിടാതെ എല്ലാം പരിശോധിക്കുന്നുവെന്ന് സിബിഐ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും സിബിഐ. അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങളിൽ വ്യക്തത വരാത്ത സാഹചര്യത്തിൽ ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആ സാഹചര്യത്തിലാണ് സിബിഐയുടെ പ്രതികരണം.
അന്വേഷണം തുടങ്ങി മാസങ്ങൾ പിന്നിട്ട കേസിൽ ഇതാദ്യമായാണ് സിബിഐ ഔദ്യോഗികമായി പ്രതികരിക്കുന്നത്. കേസിൽ ആഴത്തിലുള്ള വിശദമായ അന്വേഷണം തന്നെയാണ് നടക്കുന്നതെന്നാണ് സിബിഐ എസ് പി നുപുർ പ്രസാദ് പ്രതികരിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സെൽ ടവർ ലൊക്കേഷനുകളുടെ ഡമ്പ് ഡാറ്റ വിശകലനം ചെയ്യുന്നതിനായി നൂതന മൊബൈൽ ഫോറൻസിക് ഉപകരണങ്ങൾ ഉപയോഗിച്ചു വരുന്നുണ്ടെന്നും സ്വാമിക്ക് മറുപടിയായി സിബിഐ എസ്പി വ്യക്തമാക്കി.
advertisement
'ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകൾ വരെ ഉപയോഗപ്പെടുത്തി സമഗ്രവും പ്രൊഫഷണലുമായാണ് അന്വേഷണം നടത്തുന്നത്. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ഇതുവരെ ഒരു ചെറിയ സാധ്യത പോലും തള്ളിക്കളഞ്ഞിട്ടില്ല' എന്നാണ് സ്വാമിക്കയച്ച കത്തിൽ സിബിഐ പറയുന്നത്. ഇതുവരെ നടത്തിയ അന്വേഷണങ്ങൾ, ചോദ്യം ചെയ്യലുകൾ, മൊഴി രേഖപ്പെടുത്തലുകൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
advertisement
ഇക്കഴിഞ്ഞ ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വിലയിരുത്തപ്പെട്ട സംഭവത്തിൽ സുശാന്തിന്‍റെ കുടുംബം ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചെത്തി. ഏറെ വിവാദം ഉയർത്തിയ കേസിൽ ആഗസ്റ്റ് ആറിനാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
Also Read-കടും നിറങ്ങളിലുള്ള അടിവസ്ത്രം ധരിക്കുക, ശവപ്പറമ്പിൽ കിടുന്നുറങ്ങുക; പുതുവത്സരത്തിലെ രസകരമായ ആചാരങ്ങൾ
സുശാന്തിന്‍റെ മരണത്തിന്‍റെ അന്വേഷണം പിന്നീട് ബോളിവുഡിലെ ലഹരി മാഫിയയിലേക്കും കള്ളപ്പണ ഇടപാടുകളിലേക്കും തിരിഞ്ഞിരുന്നു. ആന്‍റി കറപ്ഷൻ ബ്യൂറോ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവരടക്കം ഇടപെട്ട കേസിൽ സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തി സഹോദരൻ ഷൗബിക് ചക്രബർത്തി എന്നിവരുൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തു. നിലവിൽ ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2020 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Sushant Singh Rajput Death | അന്വേഷണം തുടരുന്നു; ഒരു സാധ്യതകളും വിടാതെ എല്ലാം പരിശോധിക്കുന്നുവെന്ന് സിബിഐ