നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Garib Kalyan Rozgar Abhiyaan| അഭയാർഥി തൊഴിലാളികൾക്ക് 50000 കോടിയുടെ മെഗാ തൊഴിൽ പദ്ധതിയുമായി കേന്ദ്രം

  Garib Kalyan Rozgar Abhiyaan| അഭയാർഥി തൊഴിലാളികൾക്ക് 50000 കോടിയുടെ മെഗാ തൊഴിൽ പദ്ധതിയുമായി കേന്ദ്രം

  നിലവിലെ 25 പദ്ധതികൾ ഒരുമിച്ച് ചേർത്തതാണ് 'ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ' എന്ന പുതിയ പദ്ധതി

  Narendra Modi

  Narendra Modi

  • Share this:
   ന്യൂഡൽഹി: കോവിഡ് 19 ലോക്ഡൗൺ കാലഘട്ടത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തിയ അഭയാർഥി തൊഴിലാളികൾക്കായി മെഗാ തൊഴിൽ പദ്ധതിയുമായി കേന്ദ്രം. അൻപതിനായിരം കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ലോഞ്ച് ചെയ്തത്. ബീഹാറിലെ ഖഗരിയിലാകും ആദ്യമായി പദ്ധതി നടപ്പിലാക്കുക. തുടർന്ന് വൻതോതിൽ തൊഴിലാളികൾ മടങ്ങിയെത്തിയ 116 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

   കോവിഡ് പ്രതിസന്ധിയും തുടർന്നുണ്ടായ ലോക്ക് ഡൗണും ഏറ്റവും രൂക്ഷമായി ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയായിരുന്നു. തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് ഇവർക്കായി കേന്ദ്രം തൊഴിൽ‌ പദ്ധതി നടപ്പാക്കുന്നത്. കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ പ്രദാനം ചെയ്യാൻ നിലവിലെ 25 പദ്ധതികൾ ഒരുമിച്ച് ചേർത്തതാണ് 'ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ' എന്നാണ് പദ്ധതി ലോഞ്ചിനോടനുബന്ധിച്ച് നടന്ന കർട്ടൻ റെയ്സർ പ്രസ് മീറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറയുന്നത്.
   TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] India- China Faceoff | ഗാൽ‍വൻ നദിയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമാണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് [NEWS]Brinda Karat Against Sexism | 'ഇതാണോ കോൺഗ്രസിന്‍റെ സംസ്കാരം'; ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ച മുല്ലപ്പള്ളി മാപ്പു പറയണം: ബൃന്ദ കാരാട്ട് [NEWS]
   കുറഞ്ഞത് ഇരുപത്തിഅയ്യായിരം തൊഴിലാളികളെങ്കിലും മടങ്ങിയെത്തിയ ജില്ലകളെയാണ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിൽ വൈദഗ്ധ്യത്തിനായുൾപ്പെടെ 50000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതുവഴി തൊഴിലാളികൾക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

   ബീഹാറിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ളത്. 32 ജില്ലകളാണ് ഇവിടെ. ഉത്തർപ്രദേശിൽ 31, മധ്യപ്രദേശിൽ 24, രാജസ്ഥാനിൽ 22 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
   Published by:Asha Sulfiker
   First published:
   )}