'കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ഇല്ലാതാക്കാനായില്ല'; രാഹുല്‍ ഗാന്ധിക്കെതിരെ ആർഎസ്എസ്

Last Updated:

കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ആർഎസ്എസിനെ ഇല്ലാതാക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ കാരണമില്ലാതെ ആർഎസ്എസ് നിരോധനമുണ്ടായിട്ടും സംഘടന വളർന്നു. സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും വൈദ്യ പറഞ്ഞു.

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര (Bharat Jodo Yatra) നടത്തുന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ (Rahul Gandhi) ആർഎസ്എസ്. കാക്കി നിക്കർ കത്തിക്കുന്ന പോസ്റ്റർ വിവാദത്തിലാണ് ആർഎസ്എസിന്റെ പ്രതികരണം. വെറുപ്പോടെയാണ് യാത്ര നടത്തുന്നതെങ്കിൽ രാഷ്ട്രീയ നാടകമാണ് ജോഡോ യാത്രയെന്ന് ആർഎസ്എസ് (RSS) സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ പ്രതികരിച്ചു.
കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ആർഎസ്എസിനെ ഇല്ലാതാക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ കാരണമില്ലാതെ ആർഎസ്എസ് നിരോധനമുണ്ടായിട്ടും സംഘടന വളർന്നു. സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും വൈദ്യ പറഞ്ഞു. റായ്പൂരിലെ ആർഎസ്എസ് യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലായിരുന്നു സഹ സർകാര്യവാഹിന്‍റെ പ്രതികരണം.
advertisement
കാക്കി നിക്കർ കത്തുന്ന ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചതില്‍ വിവാദം തുടരുകുയാണ്. നേരത്തെ ബിജെപിയും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയെ ചൊല്ലി നവമാധ്യമങ്ങളിൽ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കൊമ്പു കോർക്കുമ്പോഴായിരുന്നു കേരള പര്യടനത്തിലെ രണ്ടാം ദിവസത്തെ സമാപനയോഗത്തിലെ രാഹുൽ ഗാന്ധിയുടെ ആരോപണം. ഇതിനിടെ സമരത്തിന് പിന്തുണ തേടി വിഴിഞ്ഞം സമര നേതാക്കൾ ജോ‍ഡോ യാത്രയ്ക്കിടെ രാഹുലിനെ കണ്ടു.
advertisement
ഭാരത് ജോഡോയുടെ ആറാം ദിനം സമൂഹ മാധ്യമങ്ങളിൽ ചൂടൻ വാഗ്വാദങ്ങൾ ഉയരുമ്പോഴാണ് സിപിഎമ്മിനെ വിമർശിക്കാതെ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്. 18 ദിവസം കേരളത്തിലും രണ്ട് ദിവസം മാത്രം യുപിയിലും പദയാത്ര നടത്തുന്ന രാഹുലിനെ സിപിഎം കേന്ദ്ര നേതൃത്വം വിമർശിച്ചിരുന്നു. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സിപിഎം വിമർശനം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു. ‘മുണ്ട് മോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎം എന്ന് പറഞ്ഞായിരുന്നു മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് തിരിച്ചടിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ഇല്ലാതാക്കാനായില്ല'; രാഹുല്‍ ഗാന്ധിക്കെതിരെ ആർഎസ്എസ്
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement