കർണാടകത്തിലെ മുതിർന്ന IAS ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു; മരിച്ചത് കള്ളപ്പണ കേസിൽ പ്രതി ചേർക്കപ്പെട്ട ബി.എം വിജയശങ്കർ

Last Updated:

ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ബംഗളൂരു: കർണാടകത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ബി.എം വിജയശങ്കറിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
നിക്ഷേപകരെ കബളിപ്പിച്ച ജൂവലറി ഗ്രൂപ്പിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ വീട്ടിൽനനിന്നും കണക്കിൽപ്പെടാത്ത രണ്ടര കോടി രൂപ കഴിഞ്ഞ വർഷം ജൂണിൽ ഇദ്ദേഹം അറസ്റ്റിലായിരുന്നു.  കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കേന്ദ്ര സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നു.
advertisement
വിജയ്ശങ്കറിനു പുറമെ മുൻ അസിസ്റ്റന്റ് കമ്മിഷണർ നാഗരാജും കൈക്കൂലി കേസിൽ പ്രതിയാണ്.കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിയെ കുറിച്ച് റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയതിനെ തുടർന്ന് 2018 ൽ സംസ്ഥാന സർക്കാരാണ്അന്വേഷണത്തിന് നാഗരാജിനെ നിയോഗിച്ചത്. നാഗരാജിന്റെ മേലുദ്യോഗസ്ഥനായിരുന്നു വിജയ് ശങ്കർ. എന്നാൽ ഇരുവരും കമ്പനി ഡയറക്ടറിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങി അനുകൂല റിപ്പോർട്ട് നൽകിയെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകത്തിലെ മുതിർന്ന IAS ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു; മരിച്ചത് കള്ളപ്പണ കേസിൽ പ്രതി ചേർക്കപ്പെട്ട ബി.എം വിജയശങ്കർ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement