advertisement

SP Balasubramaniam | ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

Last Updated:

ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ചെന്നൈ: ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരതരാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈ എം.ജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറായി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരതരമായി തുടരുകയാണ്.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
നേരത്തെ അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് ആദ്യവാരമാണ് എസ് പി ബിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
advertisement
You may also like:കൊലപാതക കേസിലെ പ്രതി പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ് [NEWS]Accident in Saudi Arabia Kills three Keralites| സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു [NEWS] COVID 19| കോവിഡ് ഭീതിയിൽ എറണാകുളം; സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് [NEWS]
ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം ചികിത്സിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്‍റെ നില നേരിയതോതിൽ മെച്ചപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
SP Balasubramaniam | ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരം
Next Article
advertisement
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
  • ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു

  • യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളുടെ പരമാധികാര ലംഘനം അപലപിച്ച് സൗദി ഐക്യദാർഢ്യം.

  • സൗദി പ്രതിരോധ സേന ആക്രമണങ്ങൾ തടഞ്ഞതായി വ്യക്തമാക്കി, രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും

View All
advertisement