IPL 2020 CSK vs KXIP| പഞ്ചാബിന് ഇന്ന് നിർണായകം; ടോസ് നേടിയ ചെന്നൈ ഫീൽഡിംഗ് തെരഞ്ഞെടുത്തു
- Published by:Gowthamy GG
- news18-malayalam
Last Updated:
നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്.
അബുദാബി: ഐപിഎൽ 13ാം സീസണിലെ 53ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് , കിംഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. പഞ്ചാബിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ മികച്ച സ്കോർ നേടി വിജയിക്കാനായാൽ പഞ്ചാബിന് പ്ലേഓഫ് സാധ്യതകൾ നിലനിർത്താനാകും.
മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ഷെയ്ന്‍ വാട്സണ്‍, മിച്ചെല്‍ സാന്റ്‌നര്‍, കരണ്‍ ശര്‍മ എന്നിവര്‍ക്കു പകരം ഫാഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിർ, ഷാർദൂൽ താക്കൂർ എന്നിവർ ഇന്നിറങ്ങും. പഞ്ചാബില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, അര്‍ഷ്ദീപ് എന്നിവര്‍ക്കു പകരം ജെയിംസ് നീഷാമും മായങ്ക് അഗര്‍വാളും ഇടംനേടിയിട്ടുണ്ട്.
A look at the Playing XI for #CSKvKXIP #Dream11IPL pic.twitter.com/xhQhBjOpSP
— IndianPremierLeague (@IPL) November 1, 2020
advertisement
നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഈ സീസണിൽ ഒരിക്കൽപോലും തിളങ്ങാൻ കഴിയാത്ത ചെന്നൈ നേരത്തെ തന്നെ ടൂർണമെൻറിൽ നിന്ന് പുറത്തായി. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചെന്നൈയുടെ സ്ഥാനം.
ഇന്നത്തെ മത്സരം മികച്ച മാർജിനിൽ ജയിക്കാനായാലും മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും പഞ്ചാബിൻറെ പ്ലേഓഫ് സാധ്യത.
Location :
First Published :
November 01, 2020 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 CSK vs KXIP| പഞ്ചാബിന് ഇന്ന് നിർണായകം; ടോസ് നേടിയ ചെന്നൈ ഫീൽഡിംഗ് തെരഞ്ഞെടുത്തു