നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| മോർഗനെ പുറത്താക്കിയ കാർത്തിക്കിന്റെ സെൻസേഷണൽ ക്യാച്ച്; കൈയ്യടിച്ച് ആരാധകർ

  IPL 2020| മോർഗനെ പുറത്താക്കിയ കാർത്തിക്കിന്റെ സെൻസേഷണൽ ക്യാച്ച്; കൈയ്യടിച്ച് ആരാധകർ

  തുടർച്ചയായ മൂന്നാം മത്സരത്തിലും കൊൽക്കത്തയ്‌ക്കെതിരെ തകർപ്പൻ തുടക്കമിട്ട സ്റ്റോക്സിനെ പാറ്റ് കമ്മിൻസിന്റെ പന്തിൽ അവിശ്വസനീയ ക്യാച്ചിലൂടെ മടക്കിയ കാർത്തിക്കാണ് മത്സരം ജയിക്കാമെന്ന ആത്മവിശ്വാസം കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്.

  karthik

  karthik

  • Share this:
   ദുബായ്: ഐപിഎൽ 13ാം സീസണിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ദിനേശ് കാർത്തിക് സ്വന്തമാക്കിയ ക്യാച്ചിന് കൈയ്യടിച്ച് ആരാധകർ. 192 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് മിന്നൽ തുടക്കം സമ്മാനിച്ച ഓപ്പണർ ബെൻ സ്റ്റോക്സിനെ പുറത്താക്കിയ കാർത്തിക്കിന്റെ ക്യാച്ചിനാണ് ആരാധകരും ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവരും അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

   തുടർച്ചയായ മൂന്നാം മത്സരത്തിലും കൊൽക്കത്തയ്‌ക്കെതിരെ തകർപ്പൻ തുടക്കമിട്ട സ്റ്റോക്സിനെ പാറ്റ് കമ്മിൻസിന്റെ പന്തിൽ അവിശ്വസനീയ ക്യാച്ചിലൂടെ മടക്കിയ കാർത്തിക്കാണ് മത്സരം ജയിക്കാമെന്ന ആത്മവിശ്വാസം കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. സ്റ്റോക്സിന്റെ ബാറ്റിലുരഞ്ഞ് ബൗണ്ടറിയിലേക്ക് നീങ്ങിയ പന്ത്, ഇടതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്താണ് കാർത്തിക് കൈപ്പിടിയിലാക്കിയത്. കൊൽക്കത്തയുടെ തലവരമാറ്റിയ വിക്കറ്റായിരുന്നു ഇത്.

   കാർത്തിക്കിന്റെ അതിശയകരമായ പ്രകടനത്തെ അഭിനന്ദിച്ച് ആരാധകരും എത്തി. മത്സരത്തിൽ കാർത്തിക് വിക്കറ്റ് കീപ്പിംഗിൽ എം‌എസ് ധോണിയെ മറികടന്നു. കാർത്തിക്കിൻറെ പ്രകടനത്തെ പ്രശംസിച്ച് ഇർഫാൻ പഠാൻ കുറിച്ചത് ഇങ്ങനെയാണ്

   ‘ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ മാത്രമേ ഇതിനു മുൻപ് പക്ഷികളെ കണ്ടിട്ടുള്ളൂ. ഇന്ന് യുഎഇയിലും ഗ്രൗണ്ടിലൂടെ പറക്കുന്നൊരു പക്ഷിയെ കണ്ടു. എന്തൊരു ക്യാച്ച്'   കാർത്തിക് ഈ പ്രകടനത്തിലൂടെ മത്സരത്തിൻറെ ശ്രദ്ധ മുഴുവൻ കവർന്നിരിക്കുകയാണെന്നാണ് ഒരാൾ കുറിച്ചത്. ഈ ഐപിഎല്ലിലെ മനോഹരമായ ക്യാച്ചുകളിലൊന്നാണ് ഇതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
   Published by:Gowthamy GG
   First published:
   )}