നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 KXIP vs CSK| കെ എൽ രാഹുലിന് അർധ സെഞ്ചുറി; ചെന്നൈക്ക് 179 റൺസ് വിജയലക്ഷ്യം

  IPL 2020 KXIP vs CSK| കെ എൽ രാഹുലിന് അർധ സെഞ്ചുറി; ചെന്നൈക്ക് 179 റൺസ് വിജയലക്ഷ്യം

  നായകൻ കെഎൽ രാഹുലിന്റെ അർധ സെഞ്ചുറിയാണ് പഞ്ചാബ് സ്കോറിന്റെ അടിത്തറ.

  kxip vs csk

  kxip vs csk

  • Share this:
   ദുബായ്: ഐപിഎൽ 13ാം സീസണിലെ 18ാം മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നൈക്ക് 179 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. നായകൻ കെഎൽ രാഹുലിന്റെ അർധ സെഞ്ചുറിയാണ് പഞ്ചാബ് സ്കോറിന്റെ അടിത്തറ.

   ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ഭേദപ്പെട്ട തുടക്കം തന്നെ ലഭിച്ചു. ഓപ്പണർമാരായ നായകൻ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് മികച്ച അടിത്തറ നൽകി. പഞ്ചാബ് സ്കോർ 66 നിൽക്കുമ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പീയുഷ് ചൗള പുറത്താക്കി.

   പിന്നാലെ എത്തിയ മന്‍ദീപ് സിങ്ങിന് കന്നി മത്സരത്തിൽ മികച്ച തുടക്കം തന്നെ ലഭിച്ചു. 16 പന്തില്‍ രണ്ടു സിക്‌സ് സഹിതം 27 റണ്‍സെടുത്ത താരത്തെ ജഡേജ പുറത്താക്കി. തുടർന്നെത്തിയ നിക്കോളാസ് പൂരൻ രാഹുലിനൊപ്പം ചേർന്ന് 50 റൺസ് കൂട്ടുകെട്ട് നൽകി. 17 പന്തിൽ 33 റൺസെടുത്ത പൂരനെ ജഡേജ പുറത്താക്കി.

   പിന്നാലെ നായകൻ രാഹുലിൻറെ വിക്കറ്റും നഷ്ടമായി. 52 പന്തിൽ 63 റൺസെടുത്ത രാഹുലിനെ ശാർദൂൽ താക്കൂർ പുറത്താക്കി. ഈ മത്സരത്തോടെ കെഎൽ രാഹുൽ പഞ്ചാബിന് വേണ്ടി 1500 റൺസ് പൂർത്തിയാക്കി. താക്കൂറിന്റെ പന്തിൽ രാഹുലിനെ കൈയ്യിലൊതുക്കിയ ധോണി ഐപിഎല്ലിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കുന്ന വിക്കറ്റ് കീപ്പറായി.   ഗ്ലെന്‍ മാക്‌സ്‌വെല്‍ (11), സര്‍ഫറാസ് ഖാന്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.   ചില മാറ്റങ്ങളുമായിട്ടാണ് പഞ്ചാബ് ടീം ഇന്നിറങ്ങിയത്. ജെയിംസ് നീഷാം, കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ക്കു പകരം ക്രിസ് ജോര്‍ദാന്‍, ഹാര്‍പ്രീത് ബ്രാര്‍, മന്‍ദീപ് സിങ് എന്നിവരെ ഇന്ന് ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
   Published by:Gowthamy GG
   First published:
   )}