IPL 2020 RCB vs SRH| ടോസ് നേടി ഹൈദരാബാദ്; ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ചു
- Published by:Gowthamy GG
- news18-malayalam
Last Updated:
12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് ഇന്ന് ജയിക്കാനായാൽ പ്ലേഓഫ് ഉറപ്പിക്കാം.
ഷാർജ: ഐപിഎല്‍ 13ാം സീസണിലെ 52ാം മത്സരത്തിൽ ടോസ് നേടിയ സൺ റൈസേഴ്സ് ഹൈദരാബാദ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ചു. ഇസ്റു ഉദാന, നവ്ദീപ് സെയ്നി എന്നിവർ ടീമിൽ തിരിച്ചെത്തി. ഡെയ് ൽ സ്റ്റെയ്ൻ, ശിവം ദുബെ എന്നിവർ പുറത്തിരിക്കും.
ഹൈദരാബാദ് ടീമിൽ വിജയ് ശങ്കറിന് പകരം അഭിഷേക് ശർമ ഇന്ന് കളിക്കും. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് ഇന്ന് ജയിക്കാനായാൽ പ്ലേഓഫ് ഉറപ്പിക്കാം.
A look at the Playing XI for #RCBvSRH #Dream11IPL pic.twitter.com/cySgXALvHm
— IndianPremierLeague (@IPL) October 31, 2020
advertisement
അതേസമയം ഇന്ന് തോറ്റാല്‍ ഹൈദരാബാദിന് പ്ലേഓഫ് സാധ്യത മങ്ങും. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 10 പോയന്റുമായി ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനായാല്‍ ഹൈദരാബാദിന് പ്ലേഓഫ് സാധ്യതയുണ്ട്. സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.
ഡൽഹിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. അതേസമയം തുടർച്ചായായ രണ്ട് മത്സരങ്ങളിലേറ്റ പരാജയം മറികടക്കുന്നതിനാണ് ബാംഗളൂർ ഇന്നിറങ്ങുന്നത്. മുംബൈയോടും ചെന്നൈയോടുമാണ് ബാംഗ്ലൂർ കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടത്.
Location :
First Published :
October 31, 2020 8:11 PM IST