കോഴിക്കോട്: യു.എ.പി.എ ചുമത്തി ജയിലിൽ അടച്ച അലനും,താഹയ്ക്കും പത്ത് മാസത്തിനുശേഷം ജാമ്യം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ. വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു അലൻ്റെ അമ്മ സബിതയുടെ ആദ്യ പ്രതീകരണം.
അലന് ഇത് രണ്ടാംജന്മമാണ്. ഞങ്ങൾക്ക് എന്തോ മുൻഗണനയുണ്ടെന്ന പേരിൽ താഹയുടെ കുടുംബത്തെയും തങ്ങളെയും തമ്മിൽ തെറ്റിക്കാൻ ചിലർ ശ്രമിച്ചു. ഒരു ശക്തിക്കും ഞങ്ങളെ തെറ്റിക്കാൻ കഴിയില്ല. താഹയുടെ അമ്മയുടെ മനസ് തനിക്കറിയാമെന്നും സബിത വ്യക്തമാക്കി
അവൻ ഒരിക്കലും കുറ്റം ചെയില്ലെന്ന് ഉറപ്പാണ്. തങ്ങൾ ഇപ്പോഴും സി.പി.എം തന്നെയാണ്, പാർട്ടിയോട് എതിർപ്പില്ലെന്നും ജമീല ന്യൂസ് 18 നോട് പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.