• HOME
  • »
  • NEWS
  • »
  • kerala
  • »
  • Karipur Plane Crash |51 പേരെ ഡിസ്ചാർജ് ചെയ്തു; 113 പേർ ആശുപത്രിയിൽ; ആറ് പേരുടെ നില അതീവ ഗുരുതരം

Karipur Plane Crash |51 പേരെ ഡിസ്ചാർജ് ചെയ്തു; 113 പേർ ആശുപത്രിയിൽ; ആറ് പേരുടെ നില അതീവ ഗുരുതരം

കരിപ്പൂരിൽ വ്യോമയാന മന്ത്രാലയത്തിന്റെ പരിശോധന ഇന്നും തുടരും

News18 malayalam

News18 malayalam

  • Share this:
    കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 51 പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന ആറ് പേരുടെ നില ഗുരതരമായി തുടരുകയാണ്. 113 പേരാണ് ചികിത്സയിലുള്ളത്.

    ഇതിൽ അഞ്ച് പേർ കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ആശുപത്രികളിലും ഒരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് കഴിയുന്നത്. വിവിധ ആശുപത്രിയിൽ കഴിയുന്ന 32 പേരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എങ്കിലും അപകടനില തരണം ചെയ്‌തിട്ടില്ല.

    ഒടിവും ചതവും ഉൾപ്പെടെ ഗുരുതര പ്രശ്നങ്ങളില്ലാത്ത 77 പേർ അടുത്ത ദിവസങ്ങളിലായി ഡിസ്ചാർജ്ജാവും. 51 പേർ ഇതിനകം ഡിസ്ചാർജ്ജായി ക്വാറന്റീനിൽ പ്രവേശിച്ചു കഴിഞ്ഞു. എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ജില്ലാ കളക്ടർ വി. സാംബശിവറാവു പറഞ്ഞു.

    രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനോടും  രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത  42 പൊലീസുകാരോടും  ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

    അതേസമയം, കരിപ്പൂരിൽ വ്യോമയാന മന്ത്രാലയത്തിന്റെ പരിശോധന ഇന്നും തുടരും. ലാൻഡിങ് സമയത്തെ അശ്രദ്ധമായ പ്രവർത്തി മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്ഐആർ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമർപ്പിച്ചു.
    You may also like:സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനം; ഉത്തരവ് കാന്റീനുകൾക്കും ബാധകം [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]

    വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

    അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയത്.

    അതിനിടയിൽ, കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ ലാൻഡിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതേ തുടർന്ന് ജിദ്ദയിൽനിന്ന് എത്തേണ്ടിയിരുന്ന സൗദി എയർലൈൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയർ ഇന്ത്യ ജംബോ സർവീസും താത്‌കാലികമായി പിൻവലിച്ചു. എയർ ഇന്ത്യ ജംബോ സർവീസും താത്‌കാലികമായി പിൻവലിച്ചു.
    Published by:Naseeba TC
    First published: