സബ് കളക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ MLA യോട് സിപിഎം വിശദീകരണം തേടും

Last Updated:

എസ് രാജേന്ദ്രന്‍ എം.എല്‍.എ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി സബ്കളക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

തൊടുപുഴ : ദേവികുളം സബ് കളക്ടർ രേണു രാജിനെ പരസ്യമായി അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ എസ്.രാജേന്ദ്രനോട് സിപിഎം വിശദീകരണം തേടും. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കിയാണ് എംഎൽഎയോട് വിശദീകരണം തേടുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നാറില്‍ വിവാദ സംഭവം അരങ്ങേറിയത്.സ്റ്റോപ് മെമ്മോ അവഗണിച്ച് നടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തിന് മുന്നിലാണ് എല്‍.എല്‍.എ സബ്കളക്ടറെ അപഹസിച്ചത്.
ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ മടക്കി അയയ്ക്കുകയായിരുന്നു. ഇതിനിടെയാണ് എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരെ സംസാരിച്ചത്. പ്രാദേശിക ചാനൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവാദം ഉയർന്നത്.
advertisement
എസ് രാജേന്ദ്രന്‍ എം.എല്‍.എ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി സബ്കളക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. ഇരുവരെയും നേരിട്ട് ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ പരാതി അറിയിച്ചത്. എംഎൽഎയുടെ നടപടി വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് പാർട്ടി വിശദീകരണം തേടുമെന്ന് അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സബ് കളക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ MLA യോട് സിപിഎം വിശദീകരണം തേടും
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement