'ഇനിയും സഹിക്കണോ കേന്ദ്ര അവഗണന?' ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല ഇന്ന്
- Published by:Vishnupriya S
- news18-malayalam
Last Updated:
കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്‌ഭവൻ വരെയാണ് പ്രതിരോധച്ചങ്ങല
തിരുവനന്തപുരം: 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തി കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്‌ഭവൻ വരെ ഡി വൈ എഫ് ഐ ശനിയാഴ്ച പ്രതിരോധച്ചങ്ങല തീർക്കും. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല തീർക്കുക.
Also Read- '2025 ഓടെ മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ കേരളത്തിൽ'; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരും പത്ത് ലക്ഷത്തിലധികം യുവജനങ്ങളോടൊപ്പം അണിനിരക്കുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
വൈകിട്ട് നാലരയ്‌ക്ക് ട്രയൽ ചങ്ങല തീർത്ത ശേഷം അഞ്ചിന് മനുഷ്യചങ്ങല തീർത്ത് പ്രതിജ്ഞയെടുക്കും. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം കാസർഗോഡ് ആദ്യ കണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ രാജ്‌ഭവനു മുന്നിൽ അവസാന കണ്ണിയാകും.
advertisement
രാജ്‌ഭവനു മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും. സി പി എം നേതാക്കളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടി ഹിമഗ്‌നരാജ് ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി.വസീഫ് തുടങ്ങിയവർ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 19, 2024 8:39 PM IST