തൃശൂര്‍: കെ റെയില്‍(K-Rail) പദ്ധതിയ്‌ക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍(E Sreedharan). സാമൂഹിക ആഘാത പഠനം നടത്താമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും അതിനുവേണ്ടി പൊലീസിനെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാള്‍ക്ക് മര്‍ക്കടമുഷ്ടി പാടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. സ്ഥലമേറ്റെടുക്കാന്‍ വേണ്ടി കല്ലിടേണ്ട ആവശ്യമില്ല.
Also Read-K-RAIL | 'മകള്‍ നോക്കി നില്‍ക്കെ ചെന്നായ്ക്കള്‍ ഇരയെ വലിച്ചിഴക്കും പോലെ കൊണ്ടുപോയി, ഇനിയും പോരാടും'; മാടപ്പള്ളിയിലെ റോസ്ലിന് പറയുന്നു
എന്റെ അഭിപ്രായത്തില്‍ അത് കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെ ആര് എതിര്‍ത്താലും അതിനെ സ്വാഗതം ചെയ്യും. പദ്ധതിക്ക് 95,000 കോടി രൂപേയാളം ചെലവ് വരുമെന്നും അദ്ദേഹം.
K Rail Protest| പ്രതിഷേധത്തിനിടെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സർവേക്കല്ലുകൾ അപ്രത്യക്ഷമായി
കോട്ടയം: ചങ്ങനാശേരി (Chnaganassery) മാടപ്പള്ളിയിൽ (Madappally) പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് പൊലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ-റെയിലിന്റെ (K Rail) സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ-റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്.
Also Read-K-RAIL | കെ-റെയിൽ സമരക്കാർക്കെതിരായ പൊലീസ് നടപടി; ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍
വ്യാഴാഴ്ച കെ-റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പൊലീസിന്റെ മര്‍ദനമേറ്റിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്.
കല്ലുകള്‍ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതിനിടെ കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹർ ത്താല്‍ ആചരിക്കുകയാണ്. ബിജെപിയും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read-Kochi Metro | കൊച്ചി മെട്രോ: തകരാറ് കണ്ടെത്തിയ തൂണിന് അധിക പൈലുകള്‍ സ്ഥാപിക്കും
സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ജില്ലയില്‍ കരിദിനാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, മാടപ്പള്ളിയിലെ പൊലീസ് നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിയിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.