ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി തള്ളി; ഇപ്പോഴുള്ളത് കരട് മാത്രമെന്ന് ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും കത്തയച്ചു.
Also Read- ലക്ഷദ്വീപിൽ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു; പ്രതിഷേധം ശക്തമായ സാഹചര്യത്തിലെന്ന് സൂചന
പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു തടയണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. കരടുകളിന്മേലുള്ള തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിന് ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂവെന്നാണ് ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
advertisement
അതേസമയം ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരേ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണ് ഐഷ സുല്‍ത്താന 'ബയോളജിക്കല്‍ വെപ്പണ്‍' പരാമര്‍ശത്തിലൂടെ നടത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൈവായുധം ഉപയോഗിച്ചുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷമചോദിച്ചതുകൊണ്ട് നിയമപരമായ നടപടികള്‍ ഒഴിവാക്കാനാകില്ലെന്നും രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും ഐഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും ലക്ഷദ്വീപ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസിനുവേണ്ടി സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. മനു നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ പറയുന്നു.
advertisement
ഇതിനിടെ, ലക്ഷദ്വീപിൽ കവരത്തിയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി. റവന്യു ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ അവർ തന്നെ നീക്കി. ഭൂവുടമകളെ അറിയിക്കാതെ ആയിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ നിർത്തിയത്. എന്നാൽ നടപടികൾ ഉപേക്ഷിക്കുകയാണെന്ന സൂചന നല്‍കിയിട്ടില്ല.
advertisement
സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം മുന്നോട്ടു വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കവരത്തിയിൽ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിലാണ് റവന്യു വകുപ്പ് കൊടി നാട്ടിയത്. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്‍റെ നടപടിയെന്നായിരുന്നു ദ്വീപ് നിവാസികളുടെ ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2021 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി തള്ളി; ഇപ്പോഴുള്ളത് കരട് മാത്രമെന്ന് ഹൈക്കോടതി