'ഹലാൽ' ബ്രാൻഡിങ് നിരോധിക്കണമെന്ന് ആവശ്യം; ക്യാംപയിനുമായി ഹിന്ദു ഐക്യവേദി
- Published by:Rajesh V
- news18-malayalam
Last Updated:
മുസ്ലിങ്ങൾ അല്ലാത്തവർ തയാറാക്കിയ ഭക്ഷണം മുസ്ലിങ്ങൾ കഴിക്കാൻ പാടില്ലെന്ന അവകാശ വാദം തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമാണെന്നും ആർ വി ബാബു പറഞ്ഞു.
സംസ്ഥാനത്ത് ഹലാൽ ബ്രാൻഡിംഗിനെതിരെ ക്യാംപയിൻ ശക്തമാക്കാൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചു. ഹലാൽ എന്ന പേരിൽ ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും. മുസ്ലീങ്ങൾക്ക് സ്വീകാര്യമായ ഭക്ഷണമോ സേവനങ്ങളോ നൽകുന്നത് മാത്രമല്ല, ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഗത്തുനിന്ന് ബിസിനസ്സ് കുത്തക സ്ഥാപിക്കാനുള്ള സംഘടിത ശ്രമമാണ് ഇതു കാണിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. “ഹലാൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളോട് ഞങ്ങൾക്ക് എതിർപ്പില്ല, എന്നാൽ ഹലാൽ സർട്ടിഫിക്കേഷൻ കാരണം മുസ്ലിങ്ങൾ അല്ലാത്തവരുടെ ജോലിയും ബിസിനസ്സ് അവസരങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related News- 'മോഡി' ബേക്കറിയിൽ 'ഹലാൽ' സ്റ്റിക്കർ; ഉടമയെ ഭീഷണിപ്പെടുത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ
ഹലാൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മൂന്നിലൊന്ന് ജീവനക്കാർ മുസ്ലിങ്ങളായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് ബാബു പറഞ്ഞു. ''ബിസിനസ്സ് നേടുന്നതിന് ഹലാൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആളുകൾ നിർബന്ധിതരാകും, നിരസിക്കുന്നവർ സ്വാഭാവികമായും പരാജിതരാകും. ഇപ്പോൾ ഹലാൽ സർട്ടിഫൈഡ് ഫ്ലാറ്റുകളും ആയുർവേദ ഉൽപ്പന്നങ്ങളും വരെ ഉണ്ട് ”- ബാബു പറഞ്ഞു. താഴ്ന്ന ജാതിക്കാർ തയാറാക്കുന്ന ഭക്ഷണം ഉയർന്ന ജാതിയിലുള്ളവർ കഴിക്കാത്ത തൊട്ടുകൂടായ്മയും മറ്റും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവർ തയാറാക്കിയ ഭക്ഷണം മുസ്ലിങ്ങൾ കഴിക്കാൻ പാടില്ലെന്ന അവകാശ വാദം തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമാണെന്നും ആർ വി ബാബു പറഞ്ഞു.
advertisement
“പത്ത് വർഷം മുമ്പ് സമൂഹത്തിന്റെ ഭാഗമല്ലാത്ത ചില പുതിയ അടയാളങ്ങൾ ഇപ്പോൾ നമ്മൾ കാണുന്നു. അടുത്തിടെ, തങ്ങളുടെ ശാഖയിൽ ശരീഅത്ത് അനുസരിച്ചുള്ള ബാങ്കിങ് ഇടപാടുകൾ നടത്താമെന്നത് സംബന്ധിച്ച പരസ്യം ഒരു ബാങ്കിന്റേതായി വന്നു ബാബു പറയുന്നു. തെരുവുയോഗങ്ങളും മറ്റ് പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നതിനു പുറമേ, ഹലാൽ ഉൽപന്നങ്ങളുടെ വിൽപന നിരോധിക്കുന്നതിന് ഹിന്ദു ഐക്യ വേദി സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെടും.
advertisement
Also Read- 2021ൽ വാട്സ്ആപ്പ് ഇങ്ങനെയൊക്കെയങ്ങ് മാറും
സംസ്ഥാനത്തെ ഒരു പ്രധാന മുസ്ലിം സംഘടനയും വിവാദങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, എന്നാൽ ചില പ്രഭാഷകർ വ്യക്തിപരമായ അഭിപ്രായങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയ സംവാദകനായ സെബാസ്റ്റ്യൻ പുന്നക്കൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ സലഫി പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പരമ്പര ആരംഭിച്ചു.
advertisement
ഹലാൽ ഒരു അറബി പദമാണ്, അതിനർത്ഥം ‘അനുവദനീയമായത്’ എന്നാണെന്ന് തന്റെ വീഡിയോകളിൽ ബാലുശ്ശേരി പറയുന്നു. ചില പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് നിക്ഷിപ്ത താൽപ്പര്യക്കാർ മുൻകാലങ്ങളിൽ ബ്രിട്ടീഷുകാരെപ്പോലെ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മുമ്പ് ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ അഭാവം അന്ന് ആരോഗ്യ അവബോധം കുറവായിരുന്നു എന്നതിനാലാണ്. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ഗൗരവതരമായ ആശങ്കകൾ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് ഇതിനർത്ഥം. ഹലാൽ ബോർഡ് ഉള്ള ഒരു ഹോട്ടലിൽ പ്രവേശിക്കില്ലെന്ന് നിങ്ങൾ പ്രഖ്യാപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം ആവശ്യമില്ലെന്ന് നിങ്ങൾ പരോക്ഷമായി പ്രഖ്യാപിക്കുകയാണ്”- ബാലുശ്ശേരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2021 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹലാൽ' ബ്രാൻഡിങ് നിരോധിക്കണമെന്ന് ആവശ്യം; ക്യാംപയിനുമായി ഹിന്ദു ഐക്യവേദി