JEE Main Result 2020 | റാങ്ക് നേട്ടം ആവർത്തിച്ച് അദ്വൈത് ദീപക്; കോഴിക്കോട് സ്വദേശിക്ക് വിജയം തുടർക്കഥ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ജനുവരിയിൽ നടന്ന ആദ്യഘട്ടപരീക്ഷയിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം അദ്വൈതിനായിരുന്നു.
കോഴിക്കോട്: ജോയിൻറ് എൻട്രൻസ് എക്സാമിൽ (JEE)സംസ്ഥാനത്ത് ഒന്നാമതെത്തിയ അദ്വൈത് ദീപക്കിന് വിജയം തുടർക്കഥയാണ്. 99.994% മാർക്ക് നേടിയാണ് കോഴിക്കോട് സ്വദേശിയായ ഈ മിടുക്കൻ കേരളത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജനുവരിയിൽ നടന്ന ആദ്യഘട്ടപരീക്ഷയിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം അദ്വൈതിനായിരുന്നു. ഏപ്രിലിൽ നടക്കേണ്ട രണ്ടാംഘട്ട പരീക്ഷ കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലമാണ് വൈകി സെപ്റ്റംബറിൽ സംഘടിപ്പിച്ചത്. ഇതിലും ഉന്നത സ്കോർ തന്നെ നേടി അദ്വൈത് മുന്നിലെത്തി. ദേശീയതലത്തിൽ 95-ാം റാങ്കാണ് വിദ്യാർഥിക്ക്.
കോഴിക്കോട് ചേവായൂർ ആർദ്രത്തിൽ ഡോ.ഫിജിൽ ദീപക്-ഡോ-ദർശന ബാലകൃഷ്ണൻ ദമ്പതികളുടെ മകനാണ് അദ്വൈത്. കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലും ചങ്ങനാശ്ശേരിയിലെ പ്ലാസിഡ് വിദ്യ വിഹാർ വിദ്യാർഥിയായ അദ്വൈത് തന്നെയാണ് ഉന്നത സ്കോർ കരസ്ഥമാക്കിയത്. മദ്രാസ് അല്ലെങ്കിൽ ബോംബെ ഐഐടിയിൽ കമ്പ്യൂട്ടര്‍ സയൻസ് കോഴ്സിന് ചേരണമെന്നാണ് വിദ്യാർഥിയുടെ ആഗ്രഹം. സെപ്റ്റംബർ 27ന് നടക്കുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ കൂടി കഴിഞ്ഞ ശേഷമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം.
You may also like:Sandalwood drug scandal | ലഹരി പരിശോധനയ്ക്കായി നല്‍കിയ മൂത്രസാമ്പിളിൽ വെള്ളം ചേര്‍ത്ത് നടി രാഗിണി ദ്വിവേദി; തട്ടിപ്പ് കണ്ടെത്തി ഡോക്ടർ [NEWS]തലയ്ക്കു നേരെ തോക്ക് ചൂണ്ടി സെൽഫി: അബദ്ധത്തിൽ വെടിയേറ്റ് 17കാരൻ മരിച്ചു [NEWS] സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി; കേന്ദ്ര സർക്കാർ ഉത്തരവ് [NEWS]
കൊല്ലം സ്വദേശി ആദിത്യ ബൈജുവാണ് സംസ്ഥാനത്ത് രണ്ടാംസ്ഥാനത്ത്. ദേശീയതലത്തിൽ 101-ാം റാങ്കാണ് ആദിത്യ നേടിയത്. മാന്നാനം കെ.ഇ സ്കൂൾ വിദ്യാർഥിയായ ആതിദ്യ, KSEB എക്സിക്യൂട്ടീവ് എൻജിനീയറായ ആർ. ബൈജുവിന്‍റെയും ഡോക്ടറായ നിഷ എസ്. പിള്ളയുടെയും മകനാണ്.
advertisement
പെണ്‍കുട്ടികളിൽ കോഴിക്കോട് സ്വദേശി എം.ആർ.അലീന ഒന്നാമതെത്തി. പേരാമ്പ്രയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായ മോഹനന്‍റെയും രമണിയുടെയും മകളാണ്. പാലാ ബ്രില്യന്‍റിൽ പരിശീലനം നേടിയവരാണ് മൂന്ന് വിദ്യാർഥികളും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2020 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
JEE Main Result 2020 | റാങ്ക് നേട്ടം ആവർത്തിച്ച് അദ്വൈത് ദീപക്; കോഴിക്കോട് സ്വദേശിക്ക് വിജയം തുടർക്കഥ