'എന്ത് കുത്തിത്തിരിപ്പ് നടത്തിയിട്ടും കാര്യമില്ല;കോൺഗ്രസ് ഉജ്ജ്വല വിജയം നേടി ഭരണത്തിലെത്തും'; കെ മുരളീധരൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
'ചക്കയെന്ന് പറഞ്ഞാല്‍ ചുക്ക് എന്ന് വാര്‍ത്ത കൊടുക്കുന്നവരാണ് മാധ്യമങ്ങള്‍. വടകരയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായാണ് അവതരിപ്പിച്ചത്.'
കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ ഉജ്ജ്വല വിജയം കൈവരിച്ച് ഭരണത്തിലേറുമെന്ന് കെ. മുരളീധരൻ എം.പി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പത്തംഗ മേല്‍നോട്ട സമിതി മാത്രമാണ് ഉണ്ടായതെന്നും മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും കെ.മുരളീധരന്‍ എം.പി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി കടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അതുവരെ മാധ്യമങ്ങള്‍ക്ക് ആരെ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയും കെ.പി.സി.സി പ്രസിഡണ്ടുമാക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ നേതാക്കളും തെക്കുവടക്ക് ഓടിനടന്ന് ഞാനാണ് നയിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല. പരമാവധി സീറ്റില്‍ വിജയമുറപ്പാക്കുകയാണ് വേണ്ടത്. വടകരയില്‍ കൂടുതല്‍ എം.എല്‍.എമാരെ വിജയിപ്പിക്കുയാണ് ലക്ഷ്യം. അതുകൊണ്ടാണ് വടകരയില്‍ മാത്രം പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞതെന്നും കെ മുരളീധരന്‍ പറഞ്ഞു.
'ചക്കയെന്ന് പറഞ്ഞാല്‍ ചുക്ക് എന്ന് വാര്‍ത്ത കൊടുക്കുന്നവരാണ് മാധ്യമങ്ങള്‍. വടകരയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായാണ് അവതരിപ്പിച്ചത്. രമേശ് ചെന്നിത്തലയുടെ കേരളയാത്ര കോഴിക്കോട്ടെത്തുമ്പോള്‍ ഞാനുണ്ടാവില്ല. ആ സമയം ലോക്‌സഭയില്‍ നടക്കുന്ന കാര്‍ഷിക ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പോകുന്നത്. ഇനി അതും തെറ്റായി വ്യാഖ്യാനിക്കേണ്ട. തിരുവനന്തപുരത്ത് സമാപന സമ്മേളനത്തില്‍ സജീവമായി ഉണ്ടാകും'- മുരളീധരന്‍ പറഞ്ഞു
advertisement
ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബി.ജെ.പിയെക്കാള്‍ ശ്ക്തിയോടെ സി.പി.എം വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങള്‍ പോലും മത ജാതി വിഭാഗീയതയോടെ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതി വന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. ആര്‍.എസ്.എസുകാരുടെ പണി സി.പി.എം ഏറ്റെടുക്കുന്നത് ശരിയല്ല. കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത് രാഷട്രീയ ലക്ഷ്യത്തോടെയാണ്. മത സംഘടനകള്‍ തമ്മിലുള്ള എല്ലാ തര്‍ക്കത്തിലും പ്രധാനമന്ത്രി ഇങ്ങിനെ ഇടപെടുമോ. ഇതേ ഇടപെടലാണ് സി.പി.എമ്മും ഇപ്പോള്‍ നടത്തുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2021 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്ത് കുത്തിത്തിരിപ്പ് നടത്തിയിട്ടും കാര്യമില്ല;കോൺഗ്രസ് ഉജ്ജ്വല വിജയം നേടി ഭരണത്തിലെത്തും'; കെ മുരളീധരൻ