• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസയാത്ര; തഹൽസിൽദാറും സംഘത്തിൽ; കളക്ടർക്ക് റിപ്പോർട്ട് നൽകും

കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസയാത്ര; തഹൽസിൽദാറും സംഘത്തിൽ; കളക്ടർക്ക് റിപ്പോർട്ട് നൽകും

മൂന്നാർ, ദേവികുളം എന്നിവടങ്ങളിലാണ് സംഘം യാത്ര നടത്തിയത്. വിനോദയാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നു

  • Share this:

    പത്തനംതിട്ട: കോന്നി തഹസിൽദാർ ഉൾപ്പെടെ ജീവനക്കാർ കൂട്ടയവധിയെടുത്തു മൂന്നാറിൽ ഉല്ലാസയാത്രയ്ക്കു പോയ സംഭവത്തിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. തഹസിൽദാർ കുഞ്ഞച്ചൻ ഉൾപെടെയുള്ളവർ സംഘത്തിലുണ്ട്. മൂന്നാർ, ദേവികുളം എന്നിവടങ്ങളിലാണ് സംഘം യാത്ര നടത്തിയത്. വിനോദയാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നു.

    ആകെയുള്ള 60 ജീവനക്കാരിൽ 35 പേർ ഇന്നലെ ജോലിക്ക് ഹാജരായിരുന്നില്ല. ഇതേക്കുറിച്ച് പരാതി ഉയർന്നതോടെ സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ ഓഫിസിലെത്തി അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ചപ്പോൾ 21 പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നത്. 18 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും ബാക്കിയുള്ളവർ അനധികൃതമായി ജോലിക്ക് ഹാജരായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

    Also Read- ഇൻസ്റ്റാഗ്രാം പ്രണയം: യുപി സ്വദേശി മലപ്പുറത്തെത്തി 16കാരിയുമായി ട്രെയിനിൽ മടങ്ങുന്നതിനിടെ പിടിയിൽ

    കൂട്ട അവധി എടുത്തതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി കെ രാജനും പ്രതികരിച്ചു. റിപ്പോർട്ട് അനുസരിച്ച് കർശന നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോർട്ടിന് ശേഷം പൂർണ റിപ്പോർട്ട് 5 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ട അവധികൾ ഭാവിയിൽ ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും ഇത്തരം കൂട്ട അവധികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

    എംഎൽഎ ഫോണിൽ വിളിച്ചപ്പോൾ കളക്ടർക്ക് അവധിക്ക് അപേക്ഷ നൽകിയാണ് താൻ പോയതെന്നും മറ്റുള്ളവർക്ക് അവധി അനുവദിച്ചതിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നുമാണു തഹസിൽദാർ പറഞ്ഞത്.

    Also Read- തിരുവനന്തപുരത്ത് പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നു

    അതേ സമയം ഇന്നലെ ഓഫിസിൽ ജോലിക്ക് എത്താത്തവരുടെ പേരിനു നേരെ അഡീഷനൽ തഹസിൽദാർ അവധി രേഖപ്പെടുത്തുകയായിരുന്നു. അപേക്ഷ നൽകാതിരുന്ന പലരും ഫോണിൽ വിളിച്ച് അവധി ആവശ്യപ്പെട്ടിരുന്നുവെന്നാണു ഇതിനുള്ള വിശദീകരണം. പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട് തഹസിൽദാർ പങ്കെടുക്കുന്ന യോഗം ചേരാൻ മന്ത്രി നിർദേശിച്ച തീയതിയും ഇന്നലെയായിരുന്നു. ഔദ്യോഗിക ആവശ്യമുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തഹസിൽദാർ എംഎൽഎയെ അറിയിച്ചിരുന്നു.

    Also Read- സാക്ഷരതാ പ്രേരക്മാരുടെ കുടിശ്ശിക 11 കോടിയോളം; ആരു കാണും 1740 പേരുടെ ദുരിതപർവ്വം?

    ജീവനക്കാർ കൂട്ടമായി അവധിയെടുത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിനു മുൻപിൽ സമരം നടത്തി. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം, 25 പേർ ഇന്നലെ ഹാജരുണ്ടായിരുന്നതായി അഡീഷണൽ തഹസിൽദാർ അറിയിച്ചു. 16 പേർ അവധിയെടുത്ത് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാറിനു പോയിട്ടുള്ളതായും ജീവനക്കാരുടെ കുറവ് ഓഫീസ് പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും മറ്റുള്ള കാര്യങ്ങളെ സംബന്ധിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Published by:Rajesh V
    First published: