തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണിൽ ആരാധനാലയങ്ങളിൽ പോകാനും പരീക്ഷയ്ക്കും ഇളവ് അനുവദിച്ച സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്ന ശേഷമുള്ള ഉള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്.
ഞായറാഴ്ച കുർബാന ലോക്ക്ഡൗണിൽ മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു വിശ്വാസികൾ. അതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഇതിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കിയത്. വീടുകളിൽനിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകാൻ തടസ്സമുണ്ടാകില്ല.
പരീക്ഷാ നടത്തിപ്പിനും അനുമതിയുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പരീക്ഷാ നടത്തിപ്പിന് പോകാനും അനുവാദമുണ്ട്. വിദ്യാർഥികൾ ഹാൾ ടിക്കറ്റും ജീവനക്കാർ തിരിച്ചറിയൽ രേഖയും കരുതണം.
മെഡിക്കൽ - ഡെന്റൽ കോളേജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് കോളെജിലേക്കു പോകാനും അനുവാദം നൽകും. പൊലീസ് പരിശോധനയുണ്ടായാൽ അലോട്ട്മെൻറ് സർട്ടിഫിക്കറ്റ് കാണിക്കാനാണ് നിർദേശം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.