SSLC പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ ഊട്ടിക്ക് ട്രെയിന്‍ കയറിയ അഞ്ചു വിദ്യാർഥികളെ കണ്ണൂരിൽ കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്
കണ്ണൂർ: കയ്യിൽ 2500 രൂപയുമായി ഊട്ടിയിലേക്ക് ട്രെയിന്‍ കയറിയ അഞ്ചു വിദ്യാർഥികളെ കണ്ണൂരിൽ നിന്ന് കണ്ടെത്തി. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം ആഘോഷമാക്കാൻ ഊട്ടിയിലേക്ക് യാത്ര തിരിച്ചതായിരുന്നു കൊല്ലം സ്വദേശികളായ അഞ്ചു വിദ്യാർഥികൾ.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് ഇവരെ കണ്ടെത്തി റെയിൽവേ പൊലീസ് കണ്ണൂരിൽ ഇറക്കുകയായിരുന്നു. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറി 5 പേരും കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. ഊട്ടിയിലേക്ക് പോകാനായിരുന്നു പദ്ധതിയെങ്കിലും ആര്‍ക്കും വഴിയറിയില്ലായിരുന്നു.
കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തത്. ട്രെയിൻ പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയെങ്കിലും ഇവർ ഇറങ്ങിയില്ല. ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനു തൊട്ടുമുൻപായി ചാത്തന്നൂർ സ്റ്റേഷനിൽ നിന്നു വന്ന ഫോൺ കോള്‍ വഴിത്തിരിവുകയായിരുന്നു. ഇന്നലെ ചാത്തന്നൂർ പൊലീസ് എത്തി കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം രക്ഷിതാക്കൾക്കൊപ്പം വിടും
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 31, 2023 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SSLC പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ ഊട്ടിക്ക് ട്രെയിന്‍ കയറിയ അഞ്ചു വിദ്യാർഥികളെ കണ്ണൂരിൽ കണ്ടെത്തി