• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോടിയേരി പച്ചയ്ക്ക് വർഗ്ഗീയത പറയുന്നു; കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള കളി': വിമർശനവുമായി കെപിഎ മജീദ്

'കോടിയേരി പച്ചയ്ക്ക് വർഗ്ഗീയത പറയുന്നു; കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള കളി': വിമർശനവുമായി കെപിഎ മജീദ്

ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. സി.പി.എമ്മിന്റെ രാഷ്ട്രീയകാപട്യം ജനങ്ങൾ തിരിച്ചറിയും എന്ന് പറഞ്ഞാണ് കെ പി എ മജീദ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

കെ.പി.എ മജീദ്

കെ.പി.എ മജീദ്

  • News18
  • Last Updated :
  • Share this:
മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. എം.എം ഹസൻ - കുഞ്ഞാലിക്കുട്ടി - അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണ് എന്ന് കെ.പി.എ മജീദ് ഫേസ്ബുക്കിൽ കുറിച്ചു. മജീദിന്റെ പ്രസ്താവന ഇങ്ങനെ,

'മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യു.ഡി.എഫിന് എതിരായ ആരോപണം. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഈ കക്ഷികളോടൊപ്പം ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം സെക്രട്ടറിക്ക് യു.ഡി.എഫിന് എതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല' - കെ പി എ മജീദ് വ്യക്തമാക്കി.

You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]

തീവ്രവാദത്തിനും വർഗീയതയ്ക്കും എതിരായ മുസ്ലിം ലീഗിന്റെ നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മജീദ് പറഞ്ഞു. എല്ലാ കാലത്തും വർഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോൾ നടത്തുന്ന ചാരിത്ര്യ പ്രസംഗം പരിഹാസ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിന്റെ ഭാഗത്തു നിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നും മജീദ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബി.ജെ.പിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് കോടിയേരിയുടെ പ്രസ്താവന. പ്രത്യേക വിഭാഗങ്ങളിൽ പെട്ടവരുടെ മാത്രം പേരെടുത്ത് പച്ചയ്ക്ക് വർഗീയത പറയാൻ മടി കാണിക്കാത്ത കോടിയേരിയുടെ ഉദ്ദേശ്യം വ്യക്തമാണ്. കേരളത്തെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയുമായാണ് സി.പി.എം മുന്നോട്ടു വരുന്നത്.ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. സി.പി.എമ്മിന്റെ രാഷ്ട്രീയകാപട്യം ജനങ്ങൾ തിരിച്ചറിയും എന്ന് പറഞ്ഞാണ് കെ പി എ മജീദ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു‍. ജമാ അത്തെ ഇസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ടുമായും എസ്.ഡി.പി.ഐയുമായും അവര്‍ മുന്നണിയുണ്ടാക്കുകയാണെന്നും കോടിയേരി പറഞ്ഞു.

മുസ്ലിം ലീഗിനെ ഫലത്തില്‍ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും ജമാ അത്തിനെ എതിര്‍ത്തവരായിരുന്നു അവരെന്നും കോടിയേരി പറഞ്ഞിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന നില മുസ്ലിം ലീഗിന് വന്നിരിക്കുകയാണ്. തുര്‍ക്കിയിലുള്ള മ്യൂസിയം മുസ്ലിം പള്ളിയാക്കിയപ്പോള്‍ അനുകൂലിച്ചത് ജമാ അത്തെ ഇസ്ലാമിയാണ്. അതിനനുസരിച്ചാണ് മുസ്ലിം ലീഗ് നിലപാട് സ്വീകരിച്ചതെന്നും ലീഗിന്റെ നിലപാടില്‍ വന്ന മാറ്റമായിരുന്നു അതെന്നും കോടിയേരി ആരോപിച്ചിരുന്നു.

യുഡിഎഫിനെ ഇത്രകാലം നയിച്ചവരില്‍ നിന്നും മാറി അത് ചെന്നിത്തലയും എം.എം ഹസനുമൊക്കെ ആയിരിക്കുന്നെന്നും ആര്‍എസ്എസിന് അവസരം സൃഷ്ടിക്കാനാണ് ഈ പുതിയ കൂട്ടുകെട്ട് സഹായിക്കുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു. ഭാവി രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ഇത് പുന:പരിശോധിക്കാന്‍ യുഡിഎഫ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
Published by:Joys Joy
First published: