Onam 2020 | ഓണപ്പുടവകൾ ഇനി ഓൺലൈന്‍ വഴി; അതിജീവനത്തിന് പുതുവഴിതേടി ചേന്ദമംഗലം
Onam 2020 | ഓണപ്പുടവകൾ ഇനി ഓൺലൈന്‍ വഴി; അതിജീവനത്തിന് പുതുവഴിതേടി ചേന്ദമംഗലം
ഓണമെന്ന, മലയാളിയുടെ വൈകാരിക ആഘോഷത്തിൽ കൈത്തറിയുടെ സ്ഥാനവും വലുതാണ്. ഓൺലൈൻ സംവിധാനം അത് ഒന്നു കൂടി ഇഴയടുപ്പിക്കുമെന്നാണ് ചേന്ദമംഗലത്തിന്റെ പ്രതീക്ഷയത്രയും
എറണാകുളം: കഴിഞ്ഞ ഓണനാളുകൾ ചേന്ദമംഗലം കൈത്തറി മേഖല അതിജീവനത്തിനായി നൂൽ നൂൽക്കുകയായിരുന്നു. രണ്ടു പ്രളയങ്ങൾ അത്ര കണ്ട് തകർത്തിരുന്നു ഈ രംഗം. ഈ വർഷം അതിൽ നിന്നും കര കയറുവാനുള്ള തീവ്ര ശ്രമം നടത്തവേയാണ് കോവിഡ് രോഗം തിരിച്ചടിയായത്. ഇതിനെ അതിജീവിക്കാൻ പുതു വഴിതേടുകയാണ് ചേന്ദമംഗലം.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിപണന മേളകൾ കാര്യമായി നടക്കാത്തതും ഷോപ്പിംഗുകൾ കുറഞ്ഞതും ഓണപ്പുടവകൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. കൈത്തറിയുടെ യഥാർത്ഥ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സാഹചര്യത്തിൽ ഓൺലൈൻ വിപണനം സാധ്യമാക്കുകയാണ് ചേന്ദമംഗലം കൈത്തറി.
ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 191 ആണ് ഓൺലൈൻ വിപണനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘത്തിൻ്റെ ഫേസ്ബുക്ക് പേജിൽ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നൽകിയിട്ടുണ്ട്. 9446927345 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങൾ നൽകും. ഇത് നോക്കി വാങ്ങുന്നവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വിലയും മറ്റ് വിവരങ്ങളും ഇതോടൊപ്പം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.