• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| കോവിഡ് ബാധിതനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്തു; പത്തനംതിട്ട എംപിയും കോന്നി എംഎല്‍എയും ക്വറന്‍റീനില്‍

COVID 19| കോവിഡ് ബാധിതനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്തു; പത്തനംതിട്ട എംപിയും കോന്നി എംഎല്‍എയും ക്വറന്‍റീനില്‍

ആർടി ഓഫീസിലെ പൊതുചങ്ങിൽ പങ്കെടുത്ത എംപി ആന്‍റോ ആന്‍റണിയും എംഎല്‍എ കെ.യു ജനീഷ് കുമാറുമാണ് ക്വറന്‍റീനില്‍ പ്രവേശിച്ചത്

Pathanamthitta MP and Konni MLA

Pathanamthitta MP and Konni MLA

  • Share this:
    പത്തനംതിട്ടിയില്‍രോഗ ബാധിതർ വർധിക്കുന്നതിനിടെ ജില്ലയിലെ ജനപ്രതിനിധികളും ക്വറന്‍റീനില്‍. പത്തനംതിട്ട ആർടി ഓഫീസിലെ പൊതുചങ്ങിൽ പങ്കെടുത്ത പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറുമാണ് ക്വറന്‍റീനില്‍ പ്രവേശിച്ചത്.

    ആര്‍ടിഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇരുവരും ക്വറന്‍റീനില്‍ പ്രവേശിച്ചത്. ജീവനക്കാരനൊപ്പം എംപിയും എംഎല്‍എയും പൊതുചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
    TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
    കോവിഡ് രോ​ഗബാധ ഉയുരന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. സമ്പര്‍ക്ക രോ​ഗികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാനും തീരുമാനമായി. പത്തനംതിട്ടയില്‍ ഏറ്റവും അധികം ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയില്‍ റാപ്പിഡ് ആന്‍റിജന്‍ പരിശോധന ഇന്നും തുടരും. ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.
    Published by:user_49
    First published: