Prophet Remark Row | പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയത് സര്‍ക്കാരുമായി ബന്ധപ്പെട്ടവരല്ല; ഇന്ത്യയുടെ പ്രതിഛായയെ ബാധിച്ചിട്ടില്ല: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

Last Updated:

പരമാമര്‍ശിച്ചത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിയ്ക്കാനുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

കൊച്ചി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശം (Prophet Remark Row) മോദി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രവാണിജ്യമന്ത്രി പിയുഷ് ഗോയല്‍ (Piyush Goyal).വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ടവരല്ല പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി നടപടി എടുത്തിട്ടുണ്ട്. പരമാമര്‍ശിച്ചത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിയ്ക്കാനുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തിവരികയാണ്. സിപിഎമ്മിന് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമായും അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ക്കറിയാം. ഇടതു വലതു മുന്നണികള്‍ ചേര്‍ന്ന് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാനാണ് ശ്രമിയ്ക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലടക്കം ഈ പ്രവണത ദൃശ്യമാണ്. കേരളം  തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മറ്റു മേഖലകള്‍ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഏറെ മുന്നോട്ടുപോകുമ്പോള്‍ ആനുപാതികമായ വളര്‍ച്ച കേരളത്തിന് ഇല്ല. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തിനാല്‍ റെയില്‍ വേ വികസനത്തില്‍ പോലും ഒന്നും ചെയ്യാനാവുന്നില്ല. ആ സര്‍ക്കാരാണ് സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുന്നത്. സില്‍വര്‍ ലൈന്‍ പരിസ്ഥിതിയ്ക്ക് ദോഷകരമാണ്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ പുനരാലോചന നടത്തണം. ജനങ്ങളുടെ താല്‍പ്പര്യം കൂടി പരിഗണിച്ചാവണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് പിയൂഷ് ഗോയല്‍ പറഞ്ഞു.
advertisement
നേരത്തെ കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് കോര്‍പറേഷനെതിരെ മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ശുചിത്വ സൂചികയില്‍ ഏഴുകൊല്ലം കൊണ്ട് അഞ്ചാം സ്ഥാനത്തുനിന്നും 324 ാം സ്ഥാനത്തേക്ക് കൊച്ചി കൂപ്പുകുത്തിയതായി പിയൂഷ് ഗോയല്‍ ആരോപിച്ചു. രാവിലെ എറണാകുളം മറൈന്‍ഡ്രൈവിലെ ക്യൂന്‍സ് വാക്ക് വേയില്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ശേഷമായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
advertisement
സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനവവും വ്യവസായ നഗരവുമായ കൊച്ചിയിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണ്. മാലിന്യം നീക്കം ചെയ്യലില്‍ കൊച്ചി കോര്‍പറേഷന്റെ ഇടപെടല്‍ ഫലപ്രദമല്ല. കൊച്ചി നഗരത്തിൽ നടന്ന ശൂചീകരണ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകർക്കൊപ്പം മന്ത്രി പീയൂഷ് ഗോയൽ പങ്കെടുത്തു.
പി.എം. ഗതിശക്തി പദ്ധതിയെ ഭാവിയില്‍ ലോകരാജ്യങ്ങള്‍ പിന്തുടരുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ഇന്നലെ കൊച്ചിയിൽ പറഞ്ഞിരുന്നു. കൊച്ചിയില്‍ എന്‍.ഐ.സി.ഡി.സി. സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോൽപന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിയുടെ പ്രതികരണം.
advertisement
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റാൻ നീക്കം നടക്കുന്നതായുള്ള ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. യു.എ.ഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും കരാറിനായുള്ള ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മാലിന്യ നീക്കവിഷയത്തിൽ മന്ത്രിയുടെ വിമർശനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Prophet Remark Row | പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയത് സര്‍ക്കാരുമായി ബന്ധപ്പെട്ടവരല്ല; ഇന്ത്യയുടെ പ്രതിഛായയെ ബാധിച്ചിട്ടില്ല: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement