പുതുപ്പള്ളിയിൽ പോളിങ് ശതമാനം കഴിഞ്ഞതവണത്തെതിനെ മറികടന്നു; ഒരു മണിവരെ രണ്ടു ശതമാനത്തോളമാണ് വർധന

Last Updated:

പുതുപ്പള്ളി, മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ പെയ്തത് പോളിങ് മന്ദഗതിയിലാക്കിയിരുന്നു

പോളിങ് ബൂത്തിലെ വോട്ടർമാരുടെ നീണ്ടനിര
പോളിങ് ബൂത്തിലെ വോട്ടർമാരുടെ നീണ്ടനിര
കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടിങ് ആറുമണിക്കൂർ പിന്നിടുമ്പോൾ 47.12 ശതമാനം പോളിങ്. ഉച്ചയ്ക്ക് ഒരുമണിവരെയുള്ള കണക്കിൽ കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടന്നു. ആകെയുള്ള 1,76,417 വോട്ടർമാരിൽ 83,140 പേർ ഇതുവരെ വോട്ട് ചെയ്തു. 41,921 പുരുഷ വോട്ടർമാരും 41,217 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്ജെൻഡര്‍ വോട്ടർമാരും ഇതുവരെ വോട്ട് ചെയ്തു. ഒരുമണിവരെയുള്ള പോളിങ് ശതമാനത്തിൽ കഴിഞ്ഞതവണത്തേക്കാൾ 2 ശതമാനമാണ് വർധന.
രാവിലെ 11 മണിയോടെ പുതുപ്പള്ളി, മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ പെയ്തത് പോളിങ് മന്ദഗതിയിലാക്കിയിരുന്നു. മഴ മാറിയതോടെ പോളിങ് സ്റ്റേഷനുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിരയാണ്. ഇടത്- വലത് സ്ഥാനാർഥികൾ രണ്ടു പേരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണർകാട് ഗവ. എൽപി സ്കൂളിലെ 72ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക്ക് വോട്ടു രേഖപ്പെടുത്തിയത്.
advertisement
യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരായ അച്ചുവിനും മരിയത്തിനും ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വി എൻ വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല.
advertisement
 
വൈകിട്ട് 6 വരെയാണ് പോളിങ്. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയിൽ പോളിങ് ശതമാനം കഴിഞ്ഞതവണത്തെതിനെ മറികടന്നു; ഒരു മണിവരെ രണ്ടു ശതമാനത്തോളമാണ് വർധന
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement