സബ് കലക്ടറിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ MLA മാപ്പ് പറയണമെന്ന് പ്രതിപക്ഷം
Last Updated:
സിപിഎം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്.
വനിതാ ശാക്തീകരണം പ്രസംഗിക്കുന്ന സിപിഎം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ ജീർണ്ണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ സ്ത്രീ സമത്വവും നവോത്ഥാനവും എന്താണെന്ന് തെളിഞ്ഞെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ മുനീർ പ്രതികരിച്ചു.
അതേസമയം മൂന്നാർ വിഷയത്തിന് കാരണം ഉദ്യോഗസ്ഥയുടെ മനോഭാവമാണെന്നായിരുന്നു മന്ത്രി എം.എം മണിയുടെ പ്രതികരണം. ഇതിന് പിന്നിൽ ശക്തികളുണ്ട്. വരുന്ന ഉദ്യോഗസ്ഥരെല്ലാം അവർക്ക് തോന്നുന്ന നിലപാടുകളാണ് എടുക്കുന്നത്. വെങ്കിട്ടരാമൻ മുതലുള്ള ഉദ്യോഗസ്ഥർ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി എം.എം.മണി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2019 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സബ് കലക്ടറിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ MLA മാപ്പ് പറയണമെന്ന് പ്രതിപക്ഷം


