സ്വര്‍ണക്കടത്ത്‌ കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പങ്ക് അന്വേഷിക്കണം: എ.വിജയരാഘവന്‍

Last Updated:

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത്‌ പരിശോധിക്കണമെന്നും‌ വിജയരാഘവന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പങ്ക് അന്വേഷിക്കണമെന്നും ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്നും എല്‍.‌ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു. കേസില്‍ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ ഉള്‍പ്പെട്ടതായി ആരോപണമുണ്ടാവുകയും നമ്പ്യാര്‍ക്കെതിരെ സ്വപ്നയുടെ മൊഴി പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
സ്വര്‍ണക്കടത്തില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഇത്‌ മറച്ചുപിടിക്കാനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിനും സര്‍ക്കാരിനും എതിരെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിരന്തരം ആരോപണം ഉന്നയിച്ചതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്തിനെ കുറിച്ച്‌ പല ഉന്നത ബിജെപി നേതാക്കള്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നൂവെന്നാണ്‌ അനില്‍ നമ്പ്യാരുടെയും സ്വപ്‌നയുടെയും മൊഴികളില്‍ നിന്നും വ്യക്തമായിരിക്കുന്നത്‌.
You may also like:COVID 19| സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്; 6 കോവിഡ് മരണം [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking| തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]
സ്വര്‍ണം അടങ്ങിയ ബഗേജ്‌ നയതന്ത്ര ബഗേജ്‌ അല്ലെന്ന്‌ കത്ത്‌ നല്‍കാന്‍ ബിജെപി ചാനല്‍ മേധാവി അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചത്‌ കേന്ദ്ര വിദേശ കാര്യമന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടല്‍ മൂലമാണെന്ന്‌ അന്വേഷിക്കണം. ഇതിന്‌ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത്‌ പരിശോധിക്കണമെന്നും‌ വിജയരാഘവന്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വര്‍ണക്കടത്ത്‌ കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പങ്ക് അന്വേഷിക്കണം: എ.വിജയരാഘവന്‍
Next Article
advertisement
'വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു; പിന്മാറിയതിന്റെ കാരണം അറിയില്ല': വി ഡി സതീശൻ
'വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു; പിന്മാറിയതിന്റെ കാരണം അറിയില്ല': വി ഡി സതീശൻ
  • വിഷ്ണുപുരം ചന്ദ്രശേഖരൻ യുഡിഎഫിൽ ഘടകകക്ഷിയാകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു

  • അസോസിയേറ്റ് അംഗത്വം നൽകിയത് അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചാണെന്നും വി ഡി സതീശൻ പറഞ്ഞു

  • ഇപ്പോൾ പിന്മാറിയതിന്റെ കാരണം വ്യക്തമല്ലെന്നും യുഡിഎഫ് നേതൃത്വത്തിന് വീഴ്ചയില്ലെന്നും വ്യക്തമാക്കി

View All
advertisement