HOME /NEWS /Kerala / UAE Consulate | തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം

UAE Consulate | തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം

UAE Consulate Thiruvananthapuram

UAE Consulate Thiruvananthapuram

കഴിഞ്ഞമാസവും രണ്ടാഴ്ച യു എ ഇ കോൺസുലേറ്റ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇതുപോലെ അടച്ചിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: തലസ്ഥാനത്തെ യു എ ഇ കോൺസുലേറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. കോവിഡ് കാരണമാണ് കോൺസുലേറ്റ് അടച്ചിട്ടിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ യു എ ഇയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിൽ ഉള്ളത്.

    ജീവനക്കാർക്ക് ഓഫീസിലേക്ക് വരേണ്ട എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം ഓഫീസിലേക്ക് വരേണ്ട എന്ന നിർദ്ദേശമാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് നേരത്തെ കോൺസുലേറ്റ് പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചിരുന്നു. വിസ സ്റ്റാംപിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്.

    You may also like: നടി പാർവതി 'അമ്മ'യിൽ നിന്ന് രാജിവച്ചു [NEWS]'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും [NEWS] സിനിമാസ്റ്റെലിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു [NEWS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വിവാദങ്ങൾ ഉയർന്നു വന്നതിനു പിന്നാലെ യു എ ഇ കോൺസുലേറ്റ് ജനറൽ നേരത്തെ തന്നെ പോയിരുന്നു. ഇതിനു

    പിന്നാലെ സ്വർണക്കടത്ത് വിവാദത്തിൽ ഉൾപ്പെട്ട അറ്റാഷെയും പോയി. നിലവിൽ കോൺസുലേറ്റിലുള്ള യു എ ഇയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അബ്ദുള്ള എന്നയാൾ മാത്രമാണെന്ന് 'മാതൃഭൂമി' റിപ്പോർട്ട് ചെയ്യുന്നു.

    നിലവിൽ യു എ ഇ കോൺസുലേറ്റിൽ സർട്ടിഫിക്കേഷൻ അറ്റസ്റ്റേഷൻ മാത്രമാണ് നടക്കുന്നത്. പ്രവർത്തനങ്ങൾ നിലച്ച രീതിയിൽ തുടരുന്നതിനിടെയാണ് യു എ ഇ കോൺസുലേറ്റ് വീണ്ടും അടയ്ക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റ് അടയ്ക്കുന്നത്.

    കഴിഞ്ഞമാസവും രണ്ടാഴ്ച യു എ ഇ കോൺസുലേറ്റ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇതുപോലെ അടച്ചിരുന്നു.

    First published:

    Tags: Diplomatic baggage gold smuggling, Gold smuggling, Gold Smuggling Case, Kerala Gold Smuggling, Thiruvananthapuram, UAE consulate, Uae consulate attache