Kerala Gold Smuggling | സ്വര്‍ണ്ണക്കടത്ത് കേസ്: എം.ശിവശങ്കരനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല; ഇനി ചോദ്യം ചെയ്യൽ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനു ശേഷം

Last Updated:

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി പണമിടപാടുകള്‍ സംബന്ധിച്ച് നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകള്‍, ലോക്കറില്‍ സൂക്ഷിച്ച സ്വപ്‌നയുടെ പണം എന്നിവയെക്കുറിച്ചാണ് പ്രധാനമായും കസ്റ്റംസ് വിവരങ്ങള്‍ തേടിയത്.

കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല. കൂടുതല്‍ തെളിവുകള്‍ സമാഹരിച്ച ശേഷം ഇനി ചോദ്യം ചെയ്യല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.
തുടര്‍ച്ചയായി രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാവണമെന്ന നിര്‍ദ്ദേശമാണ് കസ്റ്റംസ് ശിവശങ്കറിന് നല്‍കിയത്. എന്നാല്‍, തിങ്കളാഴ്ച രാത്രിയോടെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്തേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയത്. ആവശ്യപ്പെടുന്ന മറ്റൊരു ദിവസം ഹാജരായാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.
You may also like: നടി പാർവതി 'അമ്മ'യിൽ നിന്ന് രാജിവച്ചു [NEWS]'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും [NEWS] സിനിമാസ്റ്റെലിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു [NEWS]
അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീങ്ങുന്നതായി കഴിഞ്ഞദിവസം കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷം ശിവശങ്കറിനെ ഇനി ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയാല്‍ മതിയെന്നാണ് തീരുമാനം.
advertisement
യു.എ.ഇയില്‍ നിന്നും ചട്ടം ലംഘിച്ച് ഈന്തപ്പഴം ഇറക്കുമതി ചെയ്ത ശേഷം വിവിധയിടങ്ങളായി വിതരണം ചെയ്ത സംഭവത്തില്‍ വ്യക്തത തേടിയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെങ്കിലും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളില്‍ ഏറെയും.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി പണമിടപാടുകള്‍ സംബന്ധിച്ച് നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകള്‍, ലോക്കറില്‍ സൂക്ഷിച്ച സ്വപ്‌നയുടെ പണം എന്നിവയെക്കുറിച്ചാണ് പ്രധാനമായും കസ്റ്റംസ് വിവരങ്ങള്‍ തേടിയത്.
advertisement
എന്നാല്‍, ഇക്കാര്യങ്ങളില്‍ ബന്ധമില്ലെന്നോ ഓര്‍മ്മയില്ലെന്നോയുള്ള മറുപടിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൂടി നിരത്തി ചോദ്യംചെയ്യല്‍ പുനരാരംഭിക്കാനാണ് കസ്റ്റംസ് തീരുമാനം. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട്  അന്വേഷണസംഘം നിയമോപദേശവും തേടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling | സ്വര്‍ണ്ണക്കടത്ത് കേസ്: എം.ശിവശങ്കരനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല; ഇനി ചോദ്യം ചെയ്യൽ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനു ശേഷം
Next Article
advertisement
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
  • നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം തടവ്, വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.

  • പൾസർ സുനി ആദ്യമായി ജയിൽ മോചിതനാകും, എച്ച് സലീം ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയും.

  • പ്രതികൾ പിഴയും അടയ്ക്കണം, അതിജീവിതയ്ക്ക് 5 ലക്ഷം രൂപയും മോതിരവും തിരികെ നൽകണമെന്ന് കോടതി.

View All
advertisement