വയറിനുള്ളിൽ ട്യൂമറെന്ന് കരുതി പെൺകുട്ടിക്ക് ശസ്ത്രക്രിയ; പുറത്തെടുത്തത് കണ്ടു ഡോക്ടർമാർ ഞെട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
ആമാശയത്തെയും കുടലിനെയും ചുറ്റിപ്പിണഞ്ഞു കിടന്ന നിലയിലായിരുന്നു ട്യൂമർ കണ്ടെത്തിയത്. ആറുമണിക്കൂറിലേറെ സമയമെടുത്താണ് വയറിനുള്ളിലെ വസ്തു നീക്കം ചെയ്തത്
റാഞ്ചി: കടുത്ത വയറുവേദനയുമായി എത്തിയ പെൺകുട്ടിയ്ക്ക് ഓപ്പറേഷൻ നടത്തി പുറത്തെടുത്ത വസ്തു കണ്ട് ഡോക്ടർമാർ ഞെട്ടി. ട്യൂമറാണെന്ന് കരുതി ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് ഏഴു കിലോയോളം ഭാരം വരുന്ന മുടി. ജാർഖണ്ഡിലെ റാഞ്ചിക്കു സമീപമാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്നാണ് സ്വീറ്റി കുമാരി എന്ന പതിനേഴുകാരിയെ ആശുപതരിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ്ങ് പരിശോദനയിൽ പെൺകുട്ടിയുടെ വയറിനുള്ളിൽ വലിയൊരു മുഴ പോലെ കണ്ടു. ട്യൂമറാണെന്ന് കരുതി അത് നീക്കം ചെയ്യാൻ ഡോക്ടർ ഡിജിഎൻ സാഹു ശസ്ത്രക്രിയ നിർദേശിച്ചു.
ആമാശയത്തെയും കുടലിനെയും ചുറ്റിപ്പിണഞ്ഞു കിടന്ന നിലയിലായിരുന്നു ട്യൂമർ കണ്ടെത്തിയത്. ആറുമണിക്കൂറിലേറെ സമയമെടുത്താണ് വയറിനുള്ളിലെ വസ്തു നീക്കം ചെയ്തത്. പുറത്തെടുത്തപ്പോഴാണ് വർഷങ്ങളായി പെൺകുട്ടി കഴിച്ച മുടി ഒരു പന്ത് രൂപത്തിലായി മാറിയതാണെന്ന് വ്യക്തമായത്.
advertisement
ഏതായാലും ഏഴു കിലോയോളം വരുന്ന മുടിയുടെ ചിത്രം ഇതിനോടകം സോഷയൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കുട്ടിക്കാലം മുതൽക്കേ പെൺകുട്ടിക്ക് മുടി വിഴുങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. ഈ മുടിയാണ് പന്തു രൂപത്തിൽ വയറിനുള്ളിൽ അടിഞ്ഞുകൂടിയത്.
മുടി കഴിക്കുന്നത് റപ്പുൻസൽ സിൻഡ്രോ എന്ന ഒരു തരം മാനസികപ്രശ്നമാണെന്ന് ഡോക്ടർ സാഹു പറഞ്ഞു. തന്‍റെ 40 വർഷത്തെ കരിയറിൽ ഇത്രയധികം മുടി വയറ്റിൽനിന്ന് നീക്കം ചെയ്ത സംഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റപ്പുൻസൽ സിൻഡ്രോ എന്ന പ്രശ്നമുണ്ടായാൽ മുടി കഴിക്കുന്ന ശീലം മാറ്റാനാകില്ലെന്നും ഡോക്ടർ പറഞ്ഞു.
advertisement
You may also like:ലക്ഷങ്ങൾ ലാഭിക്കാം; വസ്തു വിൽക്കുന്നവരും വാങ്ങുന്നവരും അറിയേണ്ട കാര്യം [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ് [NEWS] വെന്‍റിലേറ്ററുകൾ തികയാതെ വരും'; സംസ്ഥാനത്തു മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി [NEWS]
അടിവയറ്റിൽ മുടി അടിഞ്ഞുകൂടുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഛർദി, വയറിളക്കം, ക്ഷീണം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടും. ഏതായാലും ശസ്ത്രക്രിയയിലൂടെ മുടി നീക്കം ചെയ്തതോടെ പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽനിന്ന് അസുഖം ഭേദമായി മടങ്ങിയാലും പെൺകുട്ടി മുടി കഴിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2020 11:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
വയറിനുള്ളിൽ ട്യൂമറെന്ന് കരുതി പെൺകുട്ടിക്ക് ശസ്ത്രക്രിയ; പുറത്തെടുത്തത് കണ്ടു ഡോക്ടർമാർ ഞെട്ടി