advertisement

വെടിയുണ്ട മാറിൽക്കൊണ്ടു; കൃത്രിമസ്തനം യുവതിയുടെ ജീവൻ രക്ഷിച്ചു

Last Updated:

നടക്കാനിറങ്ങിയ 30കാരിക്കാണ് വെടിയേറ്റത്.

മാറിൽ വെടിയേറ്റ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. ഹൃദയം തുളച്ചുകടന്നുപോകുമായിരുന്ന വെടിയുണ്ടയെ ദിശതിരിച്ചുവിട്ടത് യുവതി ധരിച്ച കൃത്രിമ സ്തനമായിരുന്നു എന്നതാണ് രസകരം. ദിശതെറ്റിയ വെടിയുണ്ട കാര്യമായ ജീവഹാനി വരുത്താതെ ശരീരത്തിൽ തളച്ചു.
30 വയസുള്ള കനേഡിയൻ യുവതിക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. നിരത്തിലൂടെ നടക്കാനിറങ്ങിയപ്പോഴായിരുന്നു യുവതിക്ക് വെടിയേറ്റത്. നെഞ്ചിൽ നിന്ന് ചൂടിളകുന്നപോലെ തോന്നി. നോക്കിയപ്പോൾ രക്തവും. - യുവതി ഡോക്ടറോട് വെളിപ്പെടുത്തി.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
യുവതി ധരിച്ചിരുന്ന കൃത്രിമ സ്തനമാണ് ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർ പറഞ്ഞു. സിലിക്കോൺ സ്തനത്തിന് വെടിയുണ്ടയേറ്റ് കേടുപാട് പറ്റിയ ചിത്രവും എക്സ്റേ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ തളച്ച വെടിയുണ്ട നീക്കി.
advertisement
സിലിക്കോൺ സ്തനം വെടിയുണ്ടയുടെ ദിശ തെറ്റിക്കുന്നത് ഇതാദ്യ സംഭവമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത്തരത്തിൽ നാലു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ രണ്ട് സംഭവത്തിൽ സിലിക്കോൺ സ്തനം ജീവൻ രക്ഷിച്ചു. എന്നാൽ കേസുകളിലെല്ലാം വെടിയുണ്ട വേഗത കുറഞ്ഞ് ശരീരത്തിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ദിശക്ക് കാര്യമായ മാറ്റം സംഭവിച്ചതുമില്ല.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
വെടിയുണ്ട മാറിൽക്കൊണ്ടു; കൃത്രിമസ്തനം യുവതിയുടെ ജീവൻ രക്ഷിച്ചു
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement