35കാരന് വധുവായി 81കാരി; പ്രണയകഥയും ആദ്യ രാത്രിയിലെ അനുഭവവും ടെലിവിഷനിലൂടെ വെളിപ്പെടുത്തി നവവധു

Last Updated:

ഇബ്രാഹിമുമായുള്ള ശാരീരിക ബന്ധത്തിന്റെ സമയത്ത് താൻ വീണ്ടും കന്യകയായ പോലെ തോന്നിയെന്നാണ് ഐറിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

അപൂർവ പ്രണയകഥയാണ് ഇംഗ്ലണ്ടുകാരിയായ ഐറിസ് ജോൺസിന്റേതും ഈജിപ്തുകാരനായ അഹമ്മദ് ഇബ്രാഹിമിന്റേതും. 81കാരിയായ ഐറിസും 35കാരനായ ഇബ്രാഹിമും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് പിരിയാനാകാത്തവിധം അടുത്തു. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹവും കഴിച്ചു. ഇപ്പോൾ തന്റെ അപൂർവ പ്രണയകഥയും ആദ്യ രാത്രിയിലെ അനുഭവവും ടെലിവിഷൻ ഷോയിൽ തുറന്നു പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് ഐറിസ്.
ഫേസ്ബുക്കിലെ പ്രണയം കടുത്ത പ്രണയമായി മാറിയതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയിൽ എത്തിയിരുന്നു. അവിടെ ഒന്നിച്ച് താമസിച്ചു. ഇതോടെ പിരായാനാകത്ത വിധം അടുത്തു. എന്നാൽ വിവാഹിതരാകാം എന്നായി ഇരുവരും. ബ്രിട്ടീഷ് എംബസ്സിയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികൾ നടത്തി. ആദ്യ വിവാഹത്തിൽ നിന്നും മോചിതയായെന്നും മറ്റു ബാധ്യതകൾ ഇല്ലെന്നും തെളിയിക്കുന്ന രേഖകൾ ഹാജരാക്കി. പിന്നീടായിരുന്നു വിവാഹം.
advertisement
പണത്തിനു വേണ്ടിയാണ് മുഹമ്മദിന്റെ പ്രണയമെന്ന ആരോപണം ഐറിസ് നിഷേധിച്ചു. ‘‘അദ്ദേഹം എന്നോട് ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ കയ്യിൽ ഒരുപാട് പണവുമില്ല. മക്കൾക്കു വേണ്ടതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. അവർക്കു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. ഇനി എനിക്ക് കുറച്ച് സ്വാർത്ഥയാകണം. എന്റെ സന്തോഷം കണ്ടെത്തണം. കുറേ പണം ഉണ്ടായാല്‍ സന്തോഷം കിട്ടില്ല’’- ഐറിസ് പറഞ്ഞു.
ആദ്യ രാത്രി വിവരിക്കുന്ന ഐറിസിന്റെ അഭിമുഖം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് . ആദ്യ രാത്രിയിൽ ലൈംഗിക ബന്ധം അനായാസമാക്കാൻ ഒരു ഫുൾ ട്യൂബ് കെ വി ജെല്ലി ലൂബ്രിക്കന്റ് ഉപയോഗിച്ചുവെന്ന ഹാരിസിന്റെ വെളിപ്പെടുത്തൽ ടെലിവിഷൻ അവതാരകരെ പോലും അമ്പരിപ്പിച്ചു. തന്നെക്കാൾ 46 വയസ് അധികമുള്ള സ്ത്രീയെ വധുവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് ഇബ്രാഹിമിന്റെ മറുപടി ഇങ്ങനെ- ''തീർച്ചയായും പണത്തിന് വേണ്ടിയല്ല വിവാഹം ചെയ്തത്. ഞാൻ ഈ ബന്ധത്തിൽ സംതൃപ്തനാണ്. ''.
advertisement
ഇബ്രാഹിമുമായുള്ള ശാരീരിക ബന്ധത്തിന്റെ സമയത്ത് താൻ വീണ്ടും കന്യകയായ പോലെ തോന്നിയെന്നാണ് ഐറിസ് വെളിപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകർ മാത്രമല്ല, അവതാരകരും ഏറെ ഞെട്ടലോടെയാണ് ഐറിസിന്റെ വിവരണം  കേട്ടിരുന്നത്. '' 35 വർഷമായി ഞാൻ ഒറ്റയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ കന്യകയായ പോലെ എനിക്ക് തോന്നി. കെ വൈ ജെല്ലിയുടെ ഒരു ട്യൂബ് മുഴുവനും ഞങ്ങൾ ഉപയോഗിച്ചു. അടുത്ത ദിവസം എനിക്ക് നടക്കാൻപോലുമാകുമായിരുന്നില്ല. ഒരു കുതിര സവാരി ചെയ്തതുപോലെയാണ് എനിക്ക് തോന്നിയത്''- ഐറിസ് ആദ്യ രാത്രിയിലെ അനുഭവത്തെ കുറിച്ച് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
35കാരന് വധുവായി 81കാരി; പ്രണയകഥയും ആദ്യ രാത്രിയിലെ അനുഭവവും ടെലിവിഷനിലൂടെ വെളിപ്പെടുത്തി നവവധു
Next Article
advertisement
പാലക്കാട് വിദ്യാർഥിയ്ക്ക് അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
പാലക്കാട് വിദ്യാർഥിയ്ക്ക് അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
  • പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ നടപടി ശക്തം

  • പീഡനവിവരം മറച്ചുവെച്ച പ്രധാനാധ്യാപികയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് അന്വേഷണമാരംഭിച്ചു

  • പ്രതിയായ അധ്യാപകനെ നേരത്തെ സസ്പെൻഡ് ചെയ്തതും സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു

View All
advertisement