UPSC Exams|മോഡലിംഗിൽ നിന്ന് ഐഎഎസിലേക്ക്; സിവിൽ സർവീസ് പരീക്ഷയിൽ 93ാം റാങ്കുമായി മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റ്

Last Updated:

2019ലെ സിവിൽ സർവീസ് പരീക്ഷയിൽ 93ാം റാങ്കാണ് ഐശ്വര്യ നേടിയത്.

സിവിൽ സർവീസ് ജീവിത സ്വപ്നമാക്കിയ നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. വിവിധ മേഖലകളിൽ നിന്നും സിവിൽ സർവീസിലേക്ക് വരുന്നവരെ കുറിച്ചും അറിയാം. ഐഎഎസ് ഓഫീസറാവുക എന്ന സ്വപ്നം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ഐശ്വര്യ ഷെറോൺ. 2019ലെ സിവിൽ സർവീസ് പരീക്ഷയിൽ 93ാം റാങ്കാണ് ഐശ്വര്യ നേടിയത്.
മോഡലിംഗിൽ ഐശ്വര്യയുടെ വിജയം ആരംഭിക്കുന്നത് ഡൽഹി ടൈംസ് ഫ്രഷ് ഫെയ്സ് 2014 എന്ന സൗന്ദര്യമത്സരത്തിൽ നിന്നാണ്. 2016 ലെ മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിലേക്ക് പ്രവേശിക്കുന്നതിനു വരെ ആ വിജയം പ്രചോദനമായി. മത്സരത്തിലെ മികച്ച 21 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ഐശ്വര്യ.
advertisement
[PHOTO]
മോഡലിംഗിനിടയിലും സിവില്‍ സർവീസ് എന്ന സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ഐശ്വര്യയ്ക്ക് എളുപ്പമായിരുന്നില്ല. പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് എന്റെ ഫോൺ, സോഷ്യൽ മീഡിയ, എല്ലാം സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു. അതിന്റെ ഫലം ഇവിടെയുണ്ട്- ഐശ്വര്യ പറഞ്ഞു. പെട്ടെന്നൊരുനാൾ പഠനത്തിലേക്ക് വന്ന ഒരാളല്ല താനെന്നും പണ്ടു മുതലേ പഠിക്കാൻ ഇഷ്ടമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
advertisement
advertisement
എൻസിസി തെലങ്കാന ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ അജയ് കുമാറാണ് ഐശ്വര്യയുടെ അച്ഛൻ. സൈന്യത്തിൽ, സ്ത്രീകൾക്ക് വളരാനുള്ള അവസരങ്ങളുണ്ട്, പക്ഷേ അത് ഇപ്പോഴും വളരെ പരിമിതമാണ്. സിവിൽ സർവീസുകളിൽ, ഒരു സ്ത്രീക്ക് നേടാൻ കഴിയുന്നതിന് പരിധിയികളില്ല- ഐശ്വര്യ പറഞ്ഞു.
ഐശ്വര്യയുടെ റാങ്ക് നേട്ടത്തെ ഫെമിന മിസ് ഇന്ത്യയും അഭിനന്ദിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അഭിനന്ദനം.
മലയാളം വാർത്തകൾ/ വാർത്ത/Life/
UPSC Exams|മോഡലിംഗിൽ നിന്ന് ഐഎഎസിലേക്ക്; സിവിൽ സർവീസ് പരീക്ഷയിൽ 93ാം റാങ്കുമായി മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റ്
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement