ഒന്നാം പേജിലെ പരസ്യത്തിൽ പ്രതിഷേധിച്ച് രാജി; നാടറിയാതെ പോയ ആദ്യകാല പത്രപ്രവർത്തക അമ്മിണി ശിവറാം അന്തരിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്ത്യൻ എക്സ്പ്രസ് അഹമ്മദാബാദ് എഡിഷൻ എഡിറ്ററായിരുന്ന കെ. ശിവറാമിന്റെ ഭാര്യയാണ്.
ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലെ ആദ്യമലയാളി വനിതകളിലൊരാളായ അമ്മിണി ശിവറാം(88) അന്തരിച്ചു. ഇന്ത്യൻ എക്സ്പ്രസ് അഹമ്മദാബാദ് എഡിഷൻ എഡിറ്ററായിരുന്ന കെ. ശിവറാമിന്റെ ഭാര്യയാണ്.
TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
മുവാറ്റുപുഴ കോഴയ്ത്താട്ടുതോട്ടത്തിൽ വർക്കി മത്തായിയുടെ മകളായ അമ്മണി എറണാകുളം സെന്റ് തെരാസിസിൽ നിന്നും ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് പത്രപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ചത്. 1953-ൽ ബോംബെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഫ്രീപ്രസ് ജേർണലിൽ സബ് എഡറ്ററായി. ടി.ജെ.എസ് ജോർജ് , ബാൽ താക്കറെ, അപ്പാ റാവു, പി.കെ രവീന്ദ്രനാഥ് എന്നിവർക്കൊപ്പമായിരുന്നു പത്രപ്രവർത്തനം. വനിതാ പേജിന്റെ ചുമതല വഹിച്ചിരുന്ന അവർ പ്രമുഖ താരങ്ങളെ അഭിമുഖം നടത്തിയിട്ടുണ്ട്. അംനി എന്ന ബൈലാനാലാണ് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത്. അക്കാലത്ത് ചീഫ് സബ് എഡിറ്ററായിരുന്ന ശിവറാമിനെ വിവാഹം ചെയ്തു.
advertisement

കെ ശിവറാമിനൊപ്പം അമ്മിണി ശിവറാം
പത്രത്തിന്റെ ഒന്നാം പേജിൽ സോപ്പ് പൊടിയുടെ പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് രാജിവച്ച് പത്രപ്രവർത്തകരുടെ കൂട്ടത്തിൽ അമ്മിണിയുമുണ്ടായിരുന്നു. പിന്നീട് മുഴുവൻ സമയ പത്രപ്രവർത്തനം ഉപേക്ഷിച്ച അവർ ഇംഗ്ലീഷ് പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. 'മെെ ടൗൺ, മൈ പീപ്പിൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
അഹമ്മദാബാദിലായിരുന്നു സ്ഥിരതാമസം. മക്കൾ; പരേതനായ വിനയ്, ബിജോയ് ആനന്ദ് ശിവറാം( വൈസ് പ്രിൻസിപ്പൽ, ജെജി സ്കൂൾ ഓഫ് പെർഫേമിംഗ് ആർട്സ്), നീതി. മരുമക്കൾ: സോഫി, അനിത, ശ്രീകുമാർ.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 12, 2020 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
ഒന്നാം പേജിലെ പരസ്യത്തിൽ പ്രതിഷേധിച്ച് രാജി; നാടറിയാതെ പോയ ആദ്യകാല പത്രപ്രവർത്തക അമ്മിണി ശിവറാം അന്തരിച്ചു


