'ആദ്യ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമാകുകയായിരുന്നു'; ഗര്‍ഭഛിദ്രം സംഭവിച്ചതിനെ പറ്റി തുറന്ന് പറഞ്ഞ് മേഗന്‍ മര്‍ക്കല്‍
- Published by:Gowthamy GG
- news18-malayalam
Last Updated:
ആർച്ചിയെ തൊട്ടിലിൽ നിന്നെടുത്തിനു പിന്നാലെ തനിക്ക് ശക്തമായൊരു വേദന ഉണ്ടാവുകയും കുഞ്ഞിനൊപ്പം താഴെ വീഴുകയുമായിരുന്നുവെന്ന് മേഗൻ കുറിച്ചു.
ആർച്ചിക്ക് ശേഷം രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നപ്പോൾ ഗർഭഛിദ്രം സംഭവിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് മേഗൻ മർക്കൽ. ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനത്തില്‍ ബുധനാഴ്ചയാണ് ഹാരി രാജകുമാരന്റെ ഭാര്യയും മുൻ നടിയുമായ മേഗൻ തന്റെ തീരാവേദനയെ കുറിച്ച് പങ്കുവെച്ചത്. ജൂലൈയിൽ ഒരുദിവസം രാവിലെ ആദ്യ കുഞ്ഞ് ആർച്ചിയെ എടുത്തുവെച്ചിരിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്നും മേഗൻ വ്യക്തമാക്കിയിരിക്കുന്നു.
' എനിക്കറിയാം, എന്റെ ആദ്യത്തെ കുഞ്ഞിനെ ഞാന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമാകുകയായിരുന്നു'- ഗർഭഛിദ്രം സംഭവിച്ചതിനെ കുറിച്ച് മേഗൻ കുറിച്ചത് ഇങ്ങനെയാണ്. ആർച്ചിയെ തൊട്ടിലിൽ നിന്നെടുത്തിനു പിന്നാലെ തനിക്ക് ശക്തമായൊരു വേദന ഉണ്ടാവുകയും കുഞ്ഞിനൊപ്പം താഴെ വീഴുകയുമായിരുന്നുവെന്ന് മേഗൻ കുറിച്ചു.
മണിക്കൂറുകൾക്ക് ശേഷം ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ താനും ഭർത്താവും കണ്ണുനീരൊഴുക്കിയത് എങ്ങനെയെന്ന് മേഗൻ വിവരിച്ചു. 'ഒരു കുട്ടിയെ നഷ്ടപ്പെടുകയെന്നാൽ അസഹനീയമായ ഒരു ദുഃഖം വഹിക്കുക എന്നാണ്, പലരും അനുഭവിച്ചെങ്കിലും കുറച്ചുപേർ മാത്രം ഇതിനെ കുറിച്ച് സംസാരിക്കുന്നു'- മേഗൻ കുറിച്ചു.
advertisement
advertisement
ആശുപത്രികിടക്കയില്‍ ഇരിക്കുമ്പോള്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്, എന്നാല്‍ അപ്പോഴും എന്റെ നുറുങ്ങിയ ഹൃദയത്തെ സമാധാനിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നുവെന്നും മേഗൻ പറയുന്നു.
ആ വേദനക്കിടയിലാണ് ഞങ്ങളറിഞ്ഞത് നൂറ് സ്ത്രീകളില്‍ 10 മുതല്‍ 20 ആളുകള്‍ ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന്- മേഗൻ വ്യക്തമാക്കി. 2018 മെയിലായിരുന്നു മേഗന്റെയും ഹാരിയുടെയും വിവാഹം. 2019ലാണ് ഇവർക്ക് ആർച്ചി എന്ന ആദ്യ കുഞ്ഞ് ജനിച്ചത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2020 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'ആദ്യ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമാകുകയായിരുന്നു'; ഗര്‍ഭഛിദ്രം സംഭവിച്ചതിനെ പറ്റി തുറന്ന് പറഞ്ഞ് മേഗന്‍ മര്‍ക്കല്‍


