HOME » NEWS » Life » WOMEN SEX WORKERS RESUMED WORK WITH CAUTION IN BUDHWAR PETH PUNE

Covid 19| കോണ്ടം മാത്രമല്ല, ഗ്ലൗസും മാസ്കും നിർബന്ധം; ഒപ്പം തെർമൽ സ്കാനറും; ലൈംഗിക തൊഴിലാളികൾ വീണ്ടും തൊഴിലിലേക്ക് മടങ്ങുമ്പോൾ

ലൈംഗിക ബന്ധത്തിന് മുൻപ് കുളിക്കണമെന്നും കസ്റ്റമറിനോട് ഇവർ ആവശ്യപ്പെടുന്നു. ചുമയോ പനിയോ ഉള്ളവർക്ക് അകത്തേക്ക് പ്രവേശനവുമില്ല. കൊറോണക്കാലം വരുത്തിയ മാറ്റങ്ങൾ....

News18 Malayalam | news18-malayalam
Updated: September 14, 2020, 11:24 AM IST
Covid 19| കോണ്ടം മാത്രമല്ല, ഗ്ലൗസും മാസ്കും നിർബന്ധം; ഒപ്പം തെർമൽ സ്കാനറും; ലൈംഗിക തൊഴിലാളികൾ വീണ്ടും തൊഴിലിലേക്ക് മടങ്ങുമ്പോൾ
പ്രതീകാത്മക ചിത്രം
  • Share this:
സ്വാതി ലോഖണ്ഡേ

സമൂഹത്തിലെ നാനാതുറകളിലും വലിയതോതിലുള്ള മാറ്റമാണ് കോവിഡ് 19 മഹാമാരി വരുത്തിയത്. വേശ്യാലയത്തിലേക്ക് പ്രവേശിക്കുന്നതിന് ഗർഭനിരോധന ഉറകൾ നിർബന്ധമാണെന്ന കാര്യം നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഈ കൊറോണക്കാലത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് കോണ്ടം മാത്രമല്ല, മാസ്കും കൈയുറകളും നിർബന്ധമാക്കിയിരിക്കുകയാണ്. അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നു. ചില ലൈംഗിക തൊഴിലാളികൾ തെർമൽ സ്കാനറും കാൽകൊണ്ട് ഉപയോഗിക്കാവുന്ന സാനിറ്റൈസർ ഡിസ്പെൻസറിയും കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ചുകഴിഞ്ഞു. ലൈംഗിക ബന്ധത്തിന് മുൻപ് കുളിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ചുമയോ പനിയോ ഉള്ളവർക്ക് അകത്തേക്ക് പ്രവേശനവുമില്ല.

Also Read- ക്വറന്റീനിൽ കഴിയവെ ഇ.പി. ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്ന സംഭവം: ഇഡി വിശദീകരണം തേടി 

മുകളിൽ പറഞ്ഞത് പൂനെ ബുധ്വർപെട്ടിലെ, മൂവായിരത്തോളം ലൈംഗിക തൊഴിലാളികൾ ജീവിതവൃത്തി നയിക്കുന്ന ചുവന്നതെരുവിൽ കൊറോണ വരുത്തിയ മാറ്റമാണ്. രാജ്യത്ത് തന്നെ ഏറ്റവും അധികം രോഗബാധ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലൊന്നാണ് പൂനെ. 1.80 ലക്ഷത്തിലേറെ പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തെല്ലായിടത്തെയും പോലെ ഇവിടെയുള്ളവരുടെ ജീവിത രീതികളിലും കൊറോണ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നഗരത്തിന്റെ മനോഹാരിത ഒക്കെ നഷ്ടപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ചുവന്ന തെരുവായ ബുധ്വർപെട്ടിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്.

Also Read-ചീമുട്ട, കരിങ്കൊടി, പ്രതിഷേധം, ലാത്തിവീശൽ; മന്ത്രി കെ.ടി ജലീൽ 329 കിലോമീറ്റർ സഞ്ചരിച്ചതിങ്ങനെ

ലൈംഗിക തൊഴിലാളികളും സന്നദ്ധ സംഘടനകളും ഭരണകൂടവും കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ലോക്ക്ഡൗണിന് ശേഷം നാലുമാസക്കാലം ഒരു കോവിഡ് കേസ് പോലും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ അതിനുശേഷം 40ൽ അധികം പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ 15 കേസുകൾ മാത്രമാണുള്ളത്. ഇവിടെ ഇതുവരെ രോഗം ആരുടെ ജീവനും കവർന്നെടുത്തിട്ടില്ലലോക്ക്ഡൗൺകാലത്തെ മുൻകരുതൽ നടപടികൾ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടേക്കുള്ള എല്ലാ വഴികളും അടച്ചുപൂട്ടി. 24 മണിക്കൂറും പ്രദേശത്ത് പൊലീസ് കാവലും ഏർപ്പെടുത്തി. ഇവിടെ വേശ്യാവൃത്തിയും നിർത്തിവയ്ക്കപ്പെട്ടു. ഇതിനൊപ്പം ഓരോ വീടുകളിലായി ശുചീകണ പ്രവൃത്തികൾ നടന്നു. ഇവിടെ താമസിച്ചുവന്ന എല്ലാവരെയും പരിശോധനകൾക്ക് വിധേയമാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് മരുന്നുകൾ നൽകി. ബുധ്വർപെട്ടിൽ നിന്ന് നാട്ടിലേക്ക് പോകാനാഗ്രഹിച്ചവർക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നല്‍കി.മാർച്ചിൽ തുടങ്ങിയ നടപടികൾ ഇപ്പോഴും തുടരുന്നു

ജനസാന്ദ്രത കണക്കിലെടുത്ത് പ്രദേശവാസികൾക്ക് മാസ്ക് നിർബന്ധമാക്കി. കോർപറേഷൻ അധികൃതർ പ്രദേശത്ത് റോന്ത്ചുറ്റി, മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരിൽ നിന്ന് പിഴ ഈടാക്കി. യഥാസമയം ഇത്തരം നടപടികൾ സ്വീകരിച്ചതിനാൽ ജനങ്ങൾ തിങ്ങിപ്പാർത്തിട്ടും കോവിഡ് കേസുകൾ വളരെയധികം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു.

അൺലോക്ക് ഒന്നിന് ശേഷംഇവിടെ തൊഴിൽ പുനഃരാരംഭിക്കാൻ അനുമതി നൽകി. ജൂലൈ അവസാനത്തോടെ അഞ്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ 15 ദിവസത്തേക്ക് വീണ്ടും അടച്ചിട്ടു. ഇപ്പോൾ എല്ലാം സാധാരണനിലയിലേക്ക് മടങ്ങിവരികയാണ്. സന്നദ്ധ സംഘടനയായ സഹേലി സംഘ് നടത്തിയ സർവേ പ്രകാരം, ഇവിടത്തെ ഭൂരിഭാഗം ലൈംഗിക തൊഴിലാളികളും തൊഴിലിലേക്ക് മടങ്ങികഴിഞ്ഞു. കോർപറേഷൻ അധികൃതരമായി ചേർന്ന് ഇവർ കോവിഡ് മാർഗനിർദേശങ്ങൾ തയാറാക്കി. വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും ആവശ്യമായ നിർദേശങ്ങൾ നൽകി.

ലൈംഗിക തൊഴിലാളികൾക്കുള്ള മാർഗനിർദേശങ്ങൾ

കോവിഡ് രോഗലക്ഷണം അടക്കമുള്ളവ തിരിച്ചറിയാനുള്ള രീതികൾ നിർദേശങ്ങളിലുണ്ട്. സാനിറ്റൈസറുകൾ, മാസ്കുകൾ, കൈയുറകൾ എന്നിവ ഇപ്പോൾ ഗർഭ നിരോധന ഉറകൾ പോലെ നിർബന്ധമാക്കി. കസ്റ്റമർ വരുന്നതിന് മുൻപായും മടങ്ങിപോയതിന് ശേഷവും സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ചു. ചില വേശ്യാലയങ്ങൾ തെർമൽ സ്കാനറുകള്‍ അടക്കം വാങ്ങി. മറ്റു ചിലരാകട്ടെ ഫോൺ സെക്സ് അടക്കമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
Published by: Rajesh V
First published: September 14, 2020, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories