പടരുന്ന സ്വകാര്യ ദൃശ്യങ്ങളും അദൃശ്യരായ ഒറ്റുകാരും കുറ്റവാളികളും
Last Updated:
ലൈംഗിക ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ പുരുഷൻ അദൃശ്യനായിരിക്കുകയും സമൂഹവും സമൂഹമാധ്യമങ്ങളും സ്ത്രീയെ മാത്രം കുറ്റക്കാരിയാക്കി ചർച്ച ചെയ്യുകയാണ് പതിവ്. എന്തുകൊണ്ടാണ് ഇക്കാര്യങ്ങളിൽ സ്ത്രീയുടെ പ്രായമുൾപ്പടെ വികലമായ രീതിയിൽ ചർച്ചയാകുന്നത്?
മൊബൈൽഫോണിന്‍റെ വരവോടെ ജീവിതത്തിലെ ഓരോ നിമിഷവും ക്യാമറയിൽ പകർത്തുകയെന്നത് ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്നു. ഇതിൽ സ്വകാര്യ ദൃശ്യങ്ങൾ വരെ ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമൂലം അടുത്തിടെ ഒട്ടേറെ പരാതികൾ ഉയരുകയും ഒന്നിലേറെപ്പേർ ജീവനെടുക്കുന്ന സാഹചര്യവും ഉണ്ടായി. പുറത്തുവരുന്ന ലൈംഗിക ദൃശ്യങ്ങളിൽ പുരുഷൻ അദൃശ്യനായിരിക്കുകയും സമൂഹവും സമൂഹമാധ്യമങ്ങളും സ്ത്രീയെ മാത്രം കുറ്റക്കാരിയാക്കി ചർച്ച ചെയ്യുകയാണ് പതിവ്. എന്തുകൊണ്ടാണ് ഇക്കാര്യങ്ങളിൽ സ്ത്രീയുടെ പ്രായമുൾപ്പടെ വികലമായ രീതിയിൽ ചർച്ചയാകുന്നത്. ഇതേക്കുറിച്ച് സമൂഹത്തിന്‍റെ വിവിധതുറകളിലുള്ള സ്ത്രീകൾ ന്യൂസ് 18 മലയാളത്തിനു വേണ്ടി എഴുതിയ കുറിപ്പുകൾ.
അറുപതുകാരിക്ക് പ്രണയിക്കാനും കാമിക്കാനും പാടില്ല എന്ന് പറയാൻ നമുക്ക് എന്താണ് അവകാശം ?- ധന്യ ഇന്ദു
തന്റെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ അറുപതുകാരിയായ നടി പരാതി കൊടുത്തതിനെ തുടർന്നുണ്ടായ ചർച്ചകളിലെ പൊതു സ്വഭാവം 'അവർക്ക് എന്തിന്റെ കേടാണ്' എന്നതാണ് . രണ്ടുപേർ തമ്മിലുള്ള ബന്ധത്തിന് ആരാണ് അതിരുകൾ വയ്ക്കുന്നതെന്ന് ചോദിക്കുന്ന ലേഖിക, അവർക്കിടയിലെ സ്വകാര്യത വൈറലാക്കുന്നവർക്കെതിരെയാണ് സംസാരിക്കേണ്ടതെന്നും തുറന്നെഴുതുന്നു.
advertisement
'അമ്മ മഹത്വം വാഴ്ത്തിയിട്ടു കാര്യമില്ല, മനസിന്റെ ശക്തിയും ദൗർബല്യവും അവനവനു പോലും അറിയില്ല'; അശ്ലീല വീഡിയോ ആഘോഷിക്കുന്നവരോട്- കലാ ഷിബു
കഴിയുന്നത്ര അശ്ലീല കമന്റുകൾ പറഞ്ഞും പുച്ഛിച്ചും അവരെ ഒറ്റപ്പെടുത്താൻ നിരന്തരം ശ്രമിക്കും. സമൂഹത്തിന്റെ അപകടകരമായ ഈ അവസ്ഥയെ കുറിച്ച് തുറന്നെഴുതുകയാണ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
ഇതെന്ത് നീതിയെന്ന് ആരും ചോദിക്കില്ല; സ്ത്രീ പുരുഷന് ലൈംഗിക സേവ ചെയ്യാനുള്ള വെറും ഉപകരണം മാത്രമാണ്'- ജോളി ചിറയത്ത്
മനുഷ്യാവകാശത്തിന്റെയും നിയമാവകാശത്തിന്റെയും മാനദണ്ഡംവച്ചുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ സമീപിക്കുകയും കുറ്റകൃത്യം തടയുകയും വേണം. അല്ലാതെ ഇരയെ വീണ്ടും സാമൂഹ്യഭ്രഷ്ടിലേക്കും ആത്മഹത്യയിലേക്കും എത്തിക്കുകയല്ല വേണ്ടത്.
advertisement
പ്രണയത്തിന്‍റെ പൂക്കാലം തുടങ്ങുന്നതെപ്പോൾ? - ശ്രീപാർവതി
അറുപതു വയസ്സ് കഴിയുന്നവര്‍ക്ക് രതി/ലൈംഗിക ആനന്ദം പാടുണ്ടോ എന്നതാണ് ചിലരുടെ ചോദ്യങ്ങള്‍. ചോദ്യം നീളുന്നത് സ്വാഭാവികമായും സ്ത്രീകളുടെ നേര്‍ക്കാണ്
സ്ത്രീ പ്രണയിക്കുന്നത് രതിക്ക് വേണ്ടിയെന്ന് വിധിയെഴുതപ്പെടുന്നത് ദുരവസ്ഥ; സൗഹൃദങ്ങൾ മുറിഞ്ഞുപോകുന്നത് ആ വൈരുധ്യത്താൽ- ശ്രീകലാ ദേവി
ഒരു സ്ത്രീയെ പ്രണയിക്കുന്ന 99 ശതമാനം പുരുഷനും പ്രഥമ ലക്ഷ്യം രതി തന്നെയാണ്. എന്നാൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം രതിയിലെത്തുക എന്നത് അവളുടെ അവസാനത്തെ ആവശ്യമാണ്. പല ആൺപെൺ സൗഹൃദങ്ങളും പെട്ടന്ന് മുറിഞ്ഞുപോകുന്നതും ഇരുവരുടെയും ലക്ഷ്യങ്ങൾ തമ്മിലുള്ള ഈ വൈരുധ്യം കൊണ്ടാണെന്ന് ബ്രിട്ടീഷ് മലയാളിയായ ലേഖിക എഴുതുന്നു.
advertisement
'ചേട്ടനല്ലേ പറയുന്നത്, മോക്കെന്നെ വിശ്വാസമില്ലേ, എന്നൊക്കെ പറഞ്ഞാല്‍ അലിയാന്‍ നിക്കരുത്'; എന്ന് ഉടക്കുന്നോ, അന്ന് പണി കിട്ടും- റാണി ലക്ഷ്മി
അതീവ സ്വകാര്യമായ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും പിന്നീട് അത് ഏതെങ്കിലും തരത്തിൽ ലീക്ക് ചെയ്ത് വൈറലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകയുടെ കുറിപ്പ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 15, 2019 4:40 PM IST


